Tuesday, January 18, 2011

ന്ത്യയും ബഹ്റിനും പൊരുതി തോറ്റു,ആസ്ത്രേലിയയും കൊറിയയും ക്വാര്‍ട്ടറില്‍

ദോഹ : ഇന്ന് നടന്ന ആസ്ത്രേലിയ,ദക്ഷിണ കൊറിയ,ബഹ്റിന്‍ ,ഇന്ത്യ എന്നീ ടീമുകള്‍ അടങ്ങിയ ഗ്രൂപ്പ് 'സി' യിലെ പ്രാഥ‌മിക റൗണ്ടിന്റെ അവസാന മത്സരത്തിലെ ആദ്യ കളിയില്‍ ഏഷ്യന്‍ റാങ്കിങില്‍ ഒന്നാം നമ്പര്‍ ടീമായ ആസ്‌ത്രേലിയ ഒരു ഗോളിനു ബഹ്റിനെ തോല്പ്പിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ മൂന്നാം സ്ഥാനക്കാരയ ദക്ഷിണ കൊറിയയില്‍ നിന്ന് ഇന്ത്യ മൂന്ന് ഗോളുകള്‍ക്കാണ്‌ തോല്‍‌വി ഏറ്റുവാങ്ങിയത്.

ബഹ്റിന്‍ ആസ്ത്രേലിയയോട് പൊരുതി തോറ്റു


അല്‍ സദ്ദ് സ്റ്റേഡിയത്തില്‍ ആസ്‌ത്രേലിയയുമായുള്ള ബഹ്റിന്റെ കളി എങ്ങിനെയെങ്കിലും ഒരു ജയം നേടുകയും ആ ജയത്തോടെ ക്വാര്‍ട്ടറില്‍ കളിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു.കളിയുടെ 37 ആം മിനിറ്റില്‍ ആസ്ത്രേലിയയുടെ മൈല്‍ ജെഡിനക്കിന്റെ ഗോളില്‍ മുന്നിലെത്തിയ ഏഷ്യന്‍ റാങ്കിങിലെ ഒന്നാം സ്ഥാനക്കാര്‍ ബഹ്റിന്റെ കളിയുടെ മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ പാടുപ്പെടുന്ന കാഴ്‌ച്ചയാണ്‌ കളിക്കളം കണ്ടത്.രണ്ട് ജയവും ഒരു സമനിലയുമായി ആസ്‌ത്രേലിയ ഏഴ് പോയന്‍റ്റോടെ ദക്ഷിണ കൊറിയക്ക് ഒപ്പത്തിനൊപ്പമാണെങ്കിലും ഗോള്‍ ശരാശരിയില്‍ ദക്ഷിണ കൊറിയയാണ്‌ ഗ്രൂപ്പ് ചാമ്പ്യന്മാര്‍ . ഇന്ത്യക്കെതിരെയുള്ള ഒരു വിജയവും ആസ്ത്രേലിയയോടും ദക്ഷിണ കൊറിയയോടും തോറ്റ ബഹ്റിന്‌ ഇനി നാട്ടിലേക്ക് മടങ്ങാം.


ഗ്രൂപ്പ് ചാമ്പ്യന്മാരായി ദക്ഷിണ കൊറിയ ക്വാര്‍‌ട്ടറില്‍


അല്‍ ഖറാഫാ സ്റ്റേഡിയത്തില്‍ ദക്ഷിണ കൊറിയയുടെയും ഇന്ത്യയുടെയും കളിയില്‍ ഇന്ത്യന്‍ ക്യാപ്ടന്‍ ബൈചുംഗ് ബൂട്ടിയ ബൂട്ടണിഞ്ഞു എന്നതായിരുന്നു ഇന്നത്തെ കളിയിലെ പ്രത്യേകത.സ്റ്റേഡിയത്തില്‍ പെയ്ത മഴ വകവെക്കാതെ കളിച്ച‌ കളിയുടെ ആറാം മിനിറ്റില്‍ ദക്ഷിണ കൊറിയയുടെ ഡോങ് വോണ്‍ ജിയുടെ ഗോള്‍ വലയില്‍ വീണത് ഇന്ത്യയെ ഒന്ന് ഞെട്ടിച്ചു.ഈ ഞെട്ടലില്‍ നിന്ന് മോചനം കിട്ടുന്നതിനു മുന്‍പേ ജാ ഷേല്‍ കൂവിന്റെ ഗോളും വന്നു ഒമ്പതാം മിനിറ്റില്‍ .ഇതിനു മറുപടി നല്കാന്‍ അതികം താമസിക്കേണ്ടിവന്നില്ല ഇന്ത്യക്ക് പന്ത്രണ്ടാം മിനിറ്റില്‍ സുനില്‍ ചേത്രിക്ക് കിട്ടിയ പെനാല്‍ട്ടി ഗോളാക്കി കൊറിയയുടെ ലീഡ് കുറച്ചു.

23 ആം മിനിറ്റില്‍ ഡോങ് വോണ്‍ ജിയുടെ ഗോള്‍ വീണ്ടും കൊറിയയുടെ ലീഡ് ഉയര്‍ത്തി.രണ്ടാം പകുതിയില്‍ ഇരുടീമുകളും തുല്യ പ്രകടനമാണ്‌ കാഴച്ചവെച്ചത്.ഇരു ടീമുകള്‍ക്കും നല്ല അവസരങ്ങള്‍ ഉണ്ടായെങ്കിലും ഇന്ത്യക്ക് അതൊന്നും മുതലാക്കാന്‍ സാധിച്ചില്ല.പക്ഷെ അതിലെ അരവസരം കൊറിയ മുതലാക്കി .81 ആം മിനിറ്റില്‍ ഹ്യൂങ് മിന്‍ സണിന്റെ ഗോളായിരുന്നു അത്. ഇതോടെ കൊറിയയുടെ ലീഡ് മൂന്നായി ഉയര്‍ന്നു.അവസാന മിമിഷം വരെ പൊരുതികളിച്ച ഇന്ത്യക്ക് ഗോള്‍ മടക്കാനായില്ല.

സ്റ്റേഡിയത്തില്‍ ഇന്ത്യക്കാര്‍ നിറഞ്ഞുകവിഞ്ഞിരുന്നു.പക്ഷെ ഇതൊന്നും ഇന്ത്യയെ തുണച്ചില്ല.എങ്കിലും ഇന്ത്യ ശക്തരായ ദക്ഷിണ കൊറിയക്കെതിരെ നല്ലപ്രകടനമാണ്‌ കാഴ്ചവെച്ചതെന്ന്‌ പറയാം.കളിച്ച എല്ലാ മത്സരങ്ങളും തോറ്റ ഇന്ത്യക്ക് ഇനി നാട്ടിലേക്ക് മടങ്ങാം.രണ്ട് ജയവും ഒരു സമനിലയുമായി ആസ്‌ത്രേലിയ ഏഴ് പോയന്‍റ്റോടെ ദക്ഷിണ കൊറിയക്ക് ഒപ്പത്തിനൊപ്പമാണെങ്കിലും ഗോള്‍ ശരാശരിയില്‍ ദക്ഷിണ കൊറിയ‌ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ്‌ ക്വാര്‍ട്ടര്‍ പ്രവേശനം നേടിയിരിക്കുന്നത് .

നാളെ ഇറാനും യു എ ഇയും,ഇറാഖും ഉത്തരകൊറിയയും ഏറ്റുമുട്ടുന്നു


നാളെ നടന്ന ഇറാഖ്, ഉത്തരകൊറിയ, യുഎഇ, ഇറാന്‍ എന്നീ ടീമുകള്‍ അടങ്ങിയ ഗ്രൂപ്പ് 'ഡി' യിലെ പ്രാഥ‌മിക റൗണ്ടിന്റെ അവസാന മത്സരത്തിലെ ആദ്യ കളിയില്‍ ഇറാനും യു എ ഇയും തമ്മിലേറ്റു മുട്ടുമ്പോള്‍ രണ്ടാമത്തെ കളിയില്‍ ഇറാഖും ഉത്തരകൊറിയയുമാണ്‌ ഏറ്റുമുട്ടുന്നത്.ഇറാന്‍ ഒഴികെയുള്ള മറ്റു മൂന്ന് ടീമുകള്‍ക്കും ക്വാര്‍ട്ടറില്‍ കളിക്കണമെങ്കില്‍ ‍വിജയം അനിവാര്യാമാണ്‌ .അതിന്നാല്‍ നാളത്തെ മത്സരങ്ങള്‍ തീപാറും എന്നതില്‍ സംശയമില്ല.

ഖത്തര്‍ സ്പോര്‍ട്ട്സ് ക്ലബ് സ്റ്റേഡിയത്തില്‍ വൈകീട്ട് 7.15 നാണ്‌ ഇറാന്റെയും യു എ ഇയുടെയും കളി.അല്‍ റയ്യാന്‍ സ്റ്റേഡിയത്തില്‍ ഇതേ സമയത്തു തന്നെയാണ്‌‌ ഇറാഖിന്റെയും ഉത്തരകൊറിയയും കളി.

1 comment:

Unknown said...

ഇന്ന് നടന്ന ആസ്ത്രേലിയ,ദക്ഷിണ കൊറിയ,ബഹ്റിന്‍ ,ഇന്ത്യ എന്നീ ടീമുകള്‍ അടങ്ങിയ ഗ്രൂപ്പ് 'സി' യിലെ പ്രാഥ‌മിക റൗണ്ടിന്റെ അവസാന മത്സരത്തിലെ ആദ്യ കളിയില്‍ ഏഷ്യന്‍ റാങ്കിങില്‍ ഒന്നാം നമ്പര്‍ ടീമായ ആസ്‌ത്രേലിയ ഒരു ഗോളിനു ബഹ്റിനെ തോല്പ്പിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ മൂന്നാം സ്ഥാനക്കാരയ ദക്ഷിണ കൊറിയയില്‍ നിന്ന് ഇന്ത്യ മൂന്ന് ഗോളുകള്‍ക്കാണ്‌ തോല്‍‌വി ഏറ്റുവാങ്ങിയത്.