Wednesday, January 26, 2011

ബിനായക് സെന്‍: ഐ.വൈ.എ.ചർച്ച സംഘടിപ്പിച്ചു


ദോഹ:'ബിനായക് സെന്‍: അധികാരം നീതിയെ വേട്ടയാടുന്ന വിധം' എന്ന വിഷയത്തിൽ ഇസ്‌ലാമിക് യൂത്ത് അസോസിയേഷന്‍ (ഐ.വൈ.എ.) ചർച്ച സംഘടിപ്പിച്ചു. ദോഹയിലെ സാംസ്‌കാരിക, മാധ്യമ രംഗങ്ങളിലെ പ്രമുഖര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

പി. ഹാരിസിന്റെ ഖുര്‍ആന്‍ പാരായണത്തോടെ ആരംഭിച്ച പരിപാടിയില്‍ ഐ.വൈ.എ. പ്രസിഡന്റ് സമീര്‍ കാളികാവ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യഹ്‌യാ സാദിഖ് വിഷയം അവതരിപ്പിച്ചു.ഇന്ത്യന്‍ മീഡിയാ ഫോറം പ്രസിഡന്റ് സന്തോഷ് ചന്ദ്രന്‍, കെ.എം.സി.സി പ്രതിനിധി ആവളം ബഷീര്‍ ,യുവകലാ സാഹിതി പ്രതിനിധി ബെന്‍സി മോഹന്‍ ,സംസ്‌കൃതി ജനറല്‍ സെക്രട്ടറി പി.എന്‍ ബാബുരാജ് ,ഇന്ത്യന്‍ മീഡിയാ ഫോറം സെക്രട്ടറി സാദിഖ് ചെന്നാടന്‍ ,ഫലഖ് പ്രതിനിധി കോയ കൊണ്ടോട്ടി,ഐ.വൈ.എ. വൈസ് പ്രസിഡന്റ് കെ. മുഹമ്മദ് ശബീർ ,റഫീഖ് വടകര, അശ്‌റഫ് ഉളിയിൽ ‍, ജൗഹര്‍ അഹമ്മദ്, നിഹാസ് തുടങ്ങിയവർ പ്രസംഗിച്ചു.

നിസ്താര്‍ കവിത ആലപിച്ചു.പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ഫിറോസ് എസ്.എ സ്വാഗതവും ഐ.വൈ.എ സാംസ്‌കാരിക വിഭാഗം തലവന്‍ അന്‍വര്‍ ബാബു സി.പി. നന്ദിയും പറഞ്ഞു.

1 comment:

Unknown said...

'ബിനായക് സെന്‍: അധികാരം നീതിയെ വേട്ടയാടുന്ന വിധം' എന്ന വിഷയത്തിൽ ഇസ്‌ലാമിക് യൂത്ത് അസോസിയേഷന്‍ (ഐ.വൈ.എ.) ചർച്ച സംഘടിപ്പിച്ചു. ദോഹയിലെ സാംസ്‌കാരിക, മാധ്യമ രംഗങ്ങളിലെ പ്രമുഖര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.