
ദോഹ : സാക്ഷരത മിഷ്യന്റെ നേതൃത്വത്തില്‍ നടന്നു വരുന്ന പത്താം ക്ലാസ്സ് തുല്യത പരീക്ഷ യു. എ. യിക്കൊപ്പം ഖത്തറിലും തുടക്കം കുറിക്കാനുള്ള സർക്കാർ തീരുമാനത്തെ സംസ്കാര ഖത്തർ അഭിനന്ദിച്ചു.
12 ആം പഞ്ചവല്‍സര പദ്ധതി അവസാനിക്കുന്ന 2017 മാര്‍ച്ച് 31ന് മുമ്പായി എല്ലാ മലാളികളെയും പത്താം ക്ളാസ് പാസായവരാക്കി മാറ്റുക എന്നതാണ് കോഴ്സിന്റെ ലക്ഷ്യം. വിവിധ കാരണങ്ങളാല്‍ പഠനം പൂര്‍ത്തിയാക്കാനാവാതെ ഗള്‍ഫിലെത്തേണ്ടിവന്ന പ്രവാസി മലയാളികള്‍ക്ക് പത്താം ക്ളാസ് യോഗ്യത നേടാന്‍ സഹായിക്കുന്ന കോഴ്സ് ആദ്യഘട്ടമെന്ന നിലയില്‍ ഈ അധ്യയന വര്‍ഷം മുതല്‍ ഖത്തറിലൂം യു.എ.ഇയിലുമാണ് ആരംഭിക്കുന്നത്.
ദോഹയിലെ പ്രവാസി സംഘടനകളുടെയും ആവശ്യം അംഗീകരിക്കപ്പെട്ടിരിക്കുന്നതില് യോഗം സന്തോഷം രേഖപ്പെടുത്തി. അഡ്വ.ജാഫർഖാൻ കേച്ചേരിയുടെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി മുഹമ്മദ് സഗീർ പണ്ടാരത്തിൽ അഭിനന്ദന പ്രമേയം അവതരിപ്പിച്ചു. ട്രഷറർ അഡ്വ.അബൂബക്കർ നന്ദി രേഖപ്പെടുത്തി.
1 comment:
സാക്ഷരത മിഷ്യന്റെ നേതൃത്വത്തില്‍ നടന്നു വരുന്ന പത്താം ക്ലാസ്സ് തുല്യത പരീക്ഷ യു. എ. യിക്കൊപ്പം ഖത്തറിലും തുടക്കം കുറിക്കാനുള്ള സർക്കാർ തീരുമാനത്തെ സംസ്കാര ഖത്തർ അഭിനന്ദിച്ചു.
Post a Comment