Monday, September 24, 2012

പത്താം തരം തുല്യതാ കോഴ്സ് ഫീസ് പുന:നിർണയിക്കണം : സംസ്കാര ഖത്തർ

ദോഹ: സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി പ്രവാസി മലയാളികള്‍ക്കായി ഗള്‍ഫ് രാജ്യങ്ങളില്‍ ആരംഭിക്കുന്ന പത്താം തരം തുല്യതാ കോഴ്സ് ഫീസ് 750 റിയാലാക്കിയ നടപടി ഉടന്‍ പിന്‍വലിക്കുകയും കോഴ്സ് ഫീസ് വെട്ടികുറച്ച് പുന:നിർണയിക്കണമെന്ന് സംസ്കാര ഖത്തർ പത്രകുറിപ്പിലൂടെ ആവശ്യപ്പെട്ടു.

ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യുന്ന പ്രവാസി മലയാളികളിൽ ഭൂരിഭാഗം പേരും താഴ്ന്നവരുമാനക്കാരായ പാവപ്പെട്ട തൊഴിലാളികളാണ്.ഇവരുടെ വേതനം 1000 റിയാലും അതിലും താഴെയുമാണ്. ഇത്തരത്തിലുള്ളവരാണ് പത്താം തരം തുല്യതാപഠനത്തിന്റെ ഏറേയും ഉപഭോക്താകൾ.ഈ പാവപ്പെട്ട തൊഴിലാളികളിൽ നിന്ന് ഇത്രയും ഫീസ് ഈടാക്കുവാനുള്ള തിരുമാനം ഏറേ ഖേദകരമാണെന്ന് സംഘടനയുടെ പ്രസിരണ്ട് അഡ്വ.ജാഫര്‍ഖാന്‍ കേച്ചരി അഭിപ്രായപ്പെട്ടു.

1 comment:

Unknown said...

സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി പ്രവാസി മലയാളികള്‍ക്കായി ഗള്‍ഫ് രാജ്യങ്ങളില്‍ ആരംഭിക്കുന്ന പത്താം തരം തുല്യതാ കോഴ്സ് ഫീസ് 750 റിയാലാക്കിയ നടപടി ഉടന്‍ പിന്‍വലിക്കുകയും കോഴ്സ് ഫീസ് വെട്ടികുറച്ച് പുന:നിർണയിക്കണമെന്ന് സംസ്കാര ഖത്തർ പത്രകുറിപ്പിലൂടെ ആവശ്യപ്പെട്ടു.