Monday, August 12, 2013

കോഴിക്കോട് സ്വദേശി ഖത്തറില്‍ കുത്തേറ്റു മരിച്ചു

ദോഹ:അഞ്ചുവര്‍ഷമായി ഖത്തറില്‍ ജോലി ചെയ്യ്തു വന്നിരുന്ന കോഴിക്കോട് ഓമശ്ശേരിക്കടുത്ത തെച്ച്യാട് പൂവത്തരിമ്മല്‍ പി.ബി. ഷമീര്‍ (28) ആണ് മരിച്ചത്. സൈലിയ 17ല്‍ അബൂസംറ റോഡിലെ ഗേറ്റ് നമ്പര്‍ ഒന്നില്‍ ഞായറാഴ്ച രാത്രി 12.30ഓടെയാണ് സംഭവം. നേപ്പാള്‍ സ്വദേശിയാണ് ഷമീറിനെ കൊലപ്പെടുത്തിയത്‌ . ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളോടൊപ്പം സംഘത്തിലുണ്ടായിരുന്ന ഒമ്പതോളം നേപ്പാള്‍ സ്വദേശികളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സൈലിയയില്‍ വെച്ച് സുഹൃത്തിന് മര്‍ദനമേറ്റതായും അദ്ദേഹത്തെ കാണാനില്ളെന്നുമറിഞ്ഞ് സ്ഥലത്തത്തെിയപ്പോള്‍ മൂര്‍ച്ചയുള്ള ആയുധംകൊണ്ട് കുത്തേല്‍ക്കുകയായിരുന്നുവെന്ന് സഹോദരന്‍ പറഞ്ഞു. ഉടനെ ഇവരുടെ വാഹനത്തിലും പിന്നീട് ആംബുലന്‍സിലും ആശുപത്രിയിലത്തെിച്ചെങ്കിലും വഴിമധ്യേ രക്തംവാര്‍ന്ന് മരണപ്പെടുകയായിരുന്നു.

വര്‍ക്കേഴ്സ് എന്ന കമ്പനിയില്‍ ട്രെയിലര്‍ ഡ്രൈവറായി ജോലി ചെയ്തുവരുകയായിരുന്നു. സഹോദരനൊപ്പം മുര്‍റയിലാണ് താമസം. ഒമ്പത് മാസം മുമ്പാണ് അവസാനമായി നാട്ടില്‍ പോയത്. അടുത്ത ആഴ്ച നാട്ടില്‍ പോകാനിരിക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മൃതദേഹം ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍. ശരീഫയാണ് ഭാര്യ. മകള്‍: നിദ ഫാത്തിമ. ദോഹയിലുള്ള സലീമിന് പുറമെ സിദ്ദീഖ് (ദുബൈ), മുഹമ്മദ് സാജിദ് (സൗദി), സാക്കിര്‍ (സൗദി), സറീന, സക്കീന എന്നീ സഹോദരങ്ങളുണ്ട്.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

കോഴിക്കോട് സ്വദേശി ഖത്തറില്‍ കുത്തേറ്റു മരിച്ചു