Thursday, August 15, 2013

ലോകകപ്പ് വേദി മാറ്റണമെന്ന പ്രസ്താവന ഖത്തര്‍ തള്ളി

ദോഹ : ശൈത്യകാലത്ത് നടത്തുന്നില്ലെങ്കില്‍ ലോകകപ്പ് വേദി മാറ്റണമെന്ന ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷന്‍ ചെയര്‍മാന്‍ ഗ്രെക് ഡെയ്കിന്‍രെയുടെ പ്രസ്താവന ഖത്തര്‍ തളളി. ലോകകപ്പ് നടത്താന്‍ ഖത്തറിന് എന്തുകൊണ്ടും അര്‍ഹതയുണ്ടെന്ന് ഖത്തര്‍ വേള്‍ഡ് കപ്പ് സുപ്രീം കമ്മിറ്റി അവകാശപ്പെട്ടു.

2022 ലോകകപ്പ് ഫുട്ബോള്‍ മല്‍സരങ്ങള്‍ക്കു വേദിയാകുന്നതിന്റെ ഭാഗമായുള്ള അടിസ്ഥാന പ്രവര്‍ത്തനങ്ങളുടെ 80 ശതമാനം പണികളും 2018 ട്ടോടെ പൂര്‍ത്തിയാകും.ഇതിന്റെ ഭാഗമായുള്ള വിമാനത്താവളം, തുറമുഖം, റോഡ്, ട്രെയിന്‍ നിര്‍മാണ പദ്ധതികളെല്ലാം പുരോഗമിച്ചുവരികയാണ്‌.

മിഡില്‍ ഈസ്റ്റിലെ ഏറ്റവും പ്രധാന കായിക ഇനമാണ് ഫുട്ബോളെന്നും അതിന്റെ ഭാഗമാകാന്‍ ഖത്തറിലെ ജനങ്ങള്‍ക്ക്‌ അര്‍ഹതയും അവകാശവുമുണ്ടെന്നും സുപ്രീം കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ശൈത്യകാലത്ത് നടത്തുന്നില്ലെങ്കില്‍ ലോകകപ്പ് വേദി മാറ്റണമെന്ന ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷന്‍ ചെയര്‍മാന്‍ ഗ്രെക് ഡെയ്കിന്‍രെയുടെ പ്രസ്താവന ഖത്തര്‍ തളളി. ലോകകപ്പ് നടത്താന്‍ ഖത്തറിന് എന്തുകൊണ്ടും അര്‍ഹതയുണ്ടെന്ന് ഖത്തര്‍ വേള്‍ഡ് കപ്പ് സുപ്രീം കമ്മിറ്റി അവകാശപ്പെട്ടു