Sunday, September 22, 2013

ഗള്‍ഫ് രാജ്യങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന റെയില്‍വേ


ദോഹ : ആറ് ഗള്‍ഫ് രാജ്യങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്ന റെയില്‍വേ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ജി.സി.സി റെയില്‍ അതോറിറ്റി രൂപവത്കരിക്കുന്നു. 2014ഓടെ അതോറിറ്റി രൂപവത്കരിക്കാനാണ് ആലോചന. കുവൈത്തില്‍ നിന്ന് തുടങ്ങി സൗദി, ഖത്തര്‍, ബഹ്റൈന്‍, യു.എ.ഇ എന്നീ രാജ്യങ്ങളിലെ നഗരങ്ങള്‍ താണ്ടി ഒമാനിലെ മസ്കത്തില്‍ അവസാനിക്കുന്ന റെയില്‍വേ ശൃംഖലയാണ് ജി.സി.സി റെയില്‍ പദ്ധതി.

2,117 കിലോമീറ്റര്‍ പദ്ധതിയുടെ ഓരോ രാജ്യത്തെയും നിര്‍മാണം അതത് സര്‍ക്കാറുകളാണ് നിര്‍വഹിക്കുന്നത്. ഇതിന്‍െറ മേല്‍നോട്ട ചുമതല ജി.സി.സി റെയില്‍ അതോറിറ്റിക്കായിരിക്കും. ബഹ്റൈനില്‍ ഈമാസം നടക്കുന്ന ഗള്‍ഫ് ഗതാഗത മന്ത്രിമാരുടെ യോഗവും ഒക്ടോബറില്‍ നടക്കുന്ന ധനകാര്യമന്ത്രിമാരുടെ സമ്മേളനവും അതോറിറ്റി രൂപവത്കരണത്തിന് അന്തിമ രൂപം നല്‍കും.

200 ബില്യന്‍ ഡോളര്‍ ചെലവിട്ട് 2018 അവസാനത്തോടെ പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ആറ് ഗള്‍ഫ് രാജ്യങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്ന റെയില്‍വേ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ജി.സി.സി റെയില്‍ അതോറിറ്റി രൂപവത്കരിക്കുന്നു. 2014ഓടെ അതോറിറ്റി രൂപവത്കരിക്കാനാണ് ആലോചന.