Saturday, November 23, 2013

മാധ്യമവേട്ടക്കെതിരേ പൊതുസമൂഹം അണിനിരക്കണം

ദോഹ: പൌരന്റെ അറിയാനും മാധ്യമങ്ങളുടെ അറിയിക്കാനുമുള്ള അവകാശത്തെ നിഷേധിക്കാനും നിരോധിക്കാനും ഭരണകൂടം നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ പൊതുസമൂഹം ഒന്നടങ്കം അണിനിരക്കണമെന്ന് മാധ്യമ സെമിനാര്‍ ആഹ്വാനം ചെയ്തു. ഖത്തര്‍ ഇന്ത്യാ ഫ്രട്ടേണിറ്റി ഫോറം കേരള ചാപ്റ്റര്‍ മന്‍സൂറ ഫ്രട്ടേണിറ്റി ഹാളില്‍ സംഘടിപ്പിച്ച 'മാധ്യമ സ്വാതന്ത്യം; പുതിയ വെല്ലുവിളികള്‍' സെമിനാറിലാണ് ഭരണകൂടത്തിന്റെ ജാധിപത്യ വിരുദ്ധ നയങ്ങള്‍ക്കെതിരേ ഏകാഭിപ്രയാമുയര്‍ന്നത്.

വ്യത്യസ്ഥ അഭിപ്രായങ്ങള്‍ ജാധിപത്യത്തിന്റെ ഭാഗമാണ്. അത് ഉള്‍കൊള്ളാനുള്ള ശേഷി ജാധിപത്യ ഇന്ത്യക്കുണ്ട്. നിര്‍ഭാഗ്യവശാല്‍ ഭരണകൂടത്തില്‍ സ്വാധീമുറപ്പിച്ച മേലാളവര്‍ഗം പാര്‍ശ്വവല്‍കൃത സമൂഹത്തില്‍ നിന്നുയര്‍ന്നുവരുന്ന ജാധിപത്യ ശബ്ദങ്ങളെ ഞെരിച്ചില്ലാതാക്കാാണ് ശ്രമിക്കുന്നത്. സ്വാതന്ത്ര്യസമരത്തെ അടിച്ചമര്‍ത്താന്‍ 1867ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍കൊണ്ടുവന്ന നിയമമാണ് ഇന്ത്യയിലെ ജാധിപത്യ ഭരണകൂടങ്ങള്‍ രാജ്യത്തെ മാധ്യമങ്ങള്‍ക്കെതിരെ ദുരുപയോഗം ചെയ്യുന്നത്.

അടിയന്തിരാവസ്ഥയുടെ നാളുകളില്‍ മാധ്യമങ്ങളെ കൂച്ചുവിലങ്ങിട്ട ഭരണകൂട നടപടിക്കു സമാമായാണ് ചില മാധ്യമങ്ങള്‍ക്കെതിരെയുള്ള ഇപ്പോഴത്തെ നീക്കങ്ങളെ നോക്കിക്കാണേണ്ടത്. ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ വ്യത്യാസമില്ലാതെ മാറിമാറി വരുന്ന സര്‍ക്കാരുകളെ നിയന്ത്രിക്കുന്ന ഈ മേലാള വര്‍ഗമാണ് അടിസ്ഥാ ജനതയില്‍ നിന്നുയര്‍ന്നുവരുന്ന അതിജീവ ശ്രമങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതിനു പിന്നില്‍. സര്‍ക്കാര്‍ പരസ്യങ്ങള്‍ നിഷേധിച്ചും, കാലഹരണപ്പെട്ട നിയമ പ്രകാരം അടച്ചു പൂട്ടാതിരിക്കാന്‍ കാരണം ബോധിപ്പിക്കാന്‍ ആവശ്യപ്പെട്ടുള്ള ഭരണകൂട തിട്ടൂരവും സംഘടിതമായ ആക്രമണത്തിന്റെ ഭാഗമാണ്. മാധ്യമ സ്വാതന്ത്യത്തിന്റെ വിഷയത്തില്‍ ഇന്ത്യ വര്‍ഷം ചെല്ലുംതോറും പിറകോട്ടാണ് സഞ്ചരിക്കുന്നതെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു.

വേള്‍ഡ് പ്രസ്സ് ഇന്‍ഡ്ക്സ് പ്രകാരം 2002ല്‍ 80 ആം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ 2013 ലെത്തിയപ്പോള്‍ 140 ആം സ്ഥാനത്തേക്ക് തള്ളപ്പെട്ടത് ഗൌരവമായി കാണേണ്ട വസ്തുതയാണ്. 1910 ല്‍ സ്വദേശാഭിമാനി പത്രം പൂട്ടിച്ചു രാമകൃഷ്ണപിള്ളയെ നാടുകടത്തിയത് വ്യത്യസ്ഥാഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്ന അച്ചടിമാധ്യമങ്ങളെ തിരഞ്ഞുപിടിച്ചു ഇല്ലാതാക്കുന്നതിന്റെ ഭാഗമായായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് കേരളത്തില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന മാധ്യമ വേട്ടയും. ഇതിനെതിരേ ജാധിപത്യ വിശ്വാസികളും മാധ്യമ സമൂഹവും അണിനിരക്കണമെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ മീഡിയ ഫോറം (ഐ.എം.എഫ്) ആക്ടിങ് പ്രസിഡന്റ് പ്രദീപ് മേനോന്‍ സെമിനാര്‍ ഉദ്ഘാടം ചെയ്തു. സഈദ് തളിപ്പറമ്പ് അധ്യക്ഷത വഹിച്ചു. ഇന്ത്യാ ഫ്രട്ടേണിറ്റി ഫോറം എക്സിക്യൂട്ടീവ് അംഗം അബ്ബാസ് വിഷയമവതരിപ്പിച്ചു. വിവിധ സാമൂഹിക-സാംസ്കാരിക-മാധ്യമങ്ങളെ പ്രതിിധീകരിച്ച് ബാബു മണിയൂര്‍ (സംസ്കൃതി), മുനീര്‍ എന്‍ പി (ഐ.എം.സി.സി ജോയന്റ് സെക്രട്ടറി), അബ്ദുല്‍ അസീസ് മാസ്റ്റര്‍ (പി.സി.എഫ്), സമീഹ സഈദ് അലി (ഗള്‍ഫ് ടൈംസ്), അബ്ദുല്‍ മജീദ് ഹുദവി (കെ.ഐ.സി), ഇല്യാസ് എം(ഗള്‍ഫ് തേജസ്) സംസാരിച്ചു. ജിഫാസ് സ്വാഗതവും ജഷീര്‍ മൌലവി ഖിറാഅത്തും നടത്തി.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

പൌരന്റെ അറിയാനും മാധ്യമങ്ങളുടെ അറിയിക്കാനുമുള്ള അവകാശത്തെ നിഷേധിക്കാനും നിരോധിക്കാനും ഭരണകൂടം നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ പൊതുസമൂഹം ഒന്നടങ്കം അണിനിരക്കണമെന്ന് മാധ്യമ സെമിനാര്‍ ആഹ്വാനം ചെയ്തു. ഖത്തര്‍ ഇന്ത്യാ ഫ്രട്ടേണിറ്റി ഫോറം കേരള ചാപ്റ്റര്‍ മന്‍സൂറ ഫ്രട്ടേണിറ്റി ഹാളില്‍ സംഘടിപ്പിച്ച 'മാധ്യമ സ്വാതന്ത്യം; പുതിയ വെല്ലുവിളികള്‍' സെമിനാറിലാണ് ഭരണകൂടത്തിന്റെ ജാധിപത്യ വിരുദ്ധ നയങ്ങള്‍ക്കെതിരേ ഏകാഭിപ്രയാമുയര്‍ന്നത്.