ദോഹ: ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍നിന്ന് ഖത്തര്‍ എയര്‍വേയ്‌സ് ന്യൂയോര്‍ക്കിലേക്ക് നോണ്‍സ്റ്റോപ്പ് സര്‍വീസ് തുടങ്ങി. അത്യാധുനിക ബോയിങ് 777 വിമാനങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇതോടെ ഖത്തര്‍ എയര്‍വേയ്‌സ് പഞ്ചനക്ഷത്രസൗകര്യമൊരുക്കുന്ന അഞ്ച് വിമാനക്കമ്പനികളില്‍ ഒന്നായി മാറി.
ഖത്തര്‍ എയര്‍വേയ്‌സ് ഇപ്പോള്‍ തന്നെ ദോഹയില്‍ നിന്ന് വാഷിങ്ടണിലേക്ക് നോണ്‍സ്റ്റോപ്പ് സര്‍വീസ് നടത്തുന്നുണ്ട്. യാത്രക്കാരുടെ വര്‍ധിച്ച ആവശ്യം കണക്കിലെടുത്താണ് നോണ്‍സ്റ്റോപ്പ് സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതെന്ന് ഖത്തര്‍ എയര്‍വേയ്‌സ് സി.ഇ.ഒ. അക്ബര്‍ അല്‍ബേക്കര്‍ പറഞ്ഞു. 2009 മാര്‍ച്ചില്‍ ദോഹയില്‍ നിന്ന് ഹൂസ്റ്റണിലേക്കും സര്‍വീസ് ആരംഭിക്കും.
നീണ്ടുനിവര്‍ന്ന് കിടക്കാവുന്ന സൗകര്യത്തോടുകൂടിയ 42 ബിസിനസ് ക്ലാസ് സീറ്റുകളും 293 ഇക്കോണമി സീറ്റുകളും വിമാനത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഖത്തറില്‍ നിന്ന് ന്യൂയോര്‍ക്കിലെത്താന്‍ 14 മണിക്കൂറാണ് വേണ്ടത്.
ഇന്ത്യയില്‍ നിന്ന് അനുകൂല പ്രതികരണമാണ് ലഭിക്കുന്നതെന്ന് സീനിയര്‍ മീഡിയാ റിലേഷന്‍സ് ഓഫീസര്‍ സിഗ്രിഡ് റാത് വെളിപ്പെടുത്തി. എല്ലാ ദിവസവും ഈ സര്‍വീസുണ്ടെന്നതാണ് പ്രത്യേകത. ഖത്തര്‍ സമയം രാവിലെ 8.20ന് തിരിക്കുന്ന വിമാനം അമേരിക്കന്‍ സമയം വൈകീട്ട് മൂന്നിന് ന്യൂയോര്‍ക്കിലെ ജോണ്‍കെന്നഡി അന്തര്‍ദ്ദേശീയ വിമാനത്താവളത്തിലെത്തും.
1 comment:
ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍നിന്ന് ഖത്തര്‍ എയര്‍വേയ്‌സ് ന്യൂയോര്‍ക്കിലേക്ക് നോണ്‍സ്റ്റോപ്പ് സര്‍വീസ് തുടങ്ങി. അത്യാധുനിക ബോയിങ് 777 വിമാനങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇതോടെ ഖത്തര്‍ എയര്‍വേയ്‌സ് പഞ്ചനക്ഷത്രസൗകര്യമൊരുക്കുന്ന അഞ്ച് വിമാനക്കമ്പനികളില്‍ ഒന്നായി മാറി.
Post a Comment