ദോഹ:ഖത്തറിലെ പുതിയ മലയാളി സംരംഭമായ താജ് പാലസ് ഹോട്ടലിന്റെ ഔപചാരികമായ ഉദ്ഘാടനം ഇന്ന് വൈകുംന്നേരം നാല് മണിക്ക് ഖത്തറിലെ സാമൂഹ്യ സാംസ്കാരിക നേതാക്കളുടെ സാനിധ്യത്തില്‍ നടക്കും.
തിരക്ക് പിടിച്ച ജീവിത ചുറ്റുപാടുകളില്‍ ദിവസങ്ങള്‍ കഴിച്ചുകൂട്ടും പ്രവാസി സമൂഹത്തിന് ഗൃഹാതുരത്വമുണര്‍ത്തും ഒരനുഭവമായിരിക്കും താജ് പാലസ് സമ്മാനിക്കുകയെന്ന് ഉദ്ഘാടനത്തോടനുബന്ധിച്ച് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവേ റസ്റോറന്റ് മാനേജിംഗ് ഡയറക്ടര്‍ ടി.കെ. അബ്ദുള്ളയും ഡയറക്ടര്‍ ടി.കെ. മുസ്തഫയും പറഞ്ഞു.
പ്രവാസികളുടെ അഭിരുചിക്കനുസരിച്ച ഭക്ഷ്യവിഭവങ്ങളും മനോഹരമായ സംവിധാനങ്ങളും താജ് പാലസിന്റെ സവിശേഷമാക്കുമെന്ന് പാചകവിദഗ്ധനായ മനുകുമാര്‍ പറഞ്ഞു.
മുഗള്‍ പാരമ്പര്യവും ആഢ്യത്വവും സമന്വയിപ്പിച്ച താജ് പാലസ് കുറഞ്ഞ ചിലവില്‍ മികച്ച സേവനം മുഖമുദ്രയാക്കി മുന്നേറാനാണ് ഉദ്ദേശിക്കുന്നതെന്ന് അധികൃതര്‍ വിശദീകരിച്ചു.
വിശാലമായ പാര്‍ട്ടി ഹാള്‍,വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൌകര്യം എന്നിവയും താജ് പാലസിന്റെ പ്രത്യേകതയായിരിക്കും.
ഓപറേഷന്‍ മാനേജര്‍ കെ. ജെ. മാത്യൂ, കോപറേറ്റീവ് ചെഫ് വസന്ത് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
2 comments:
ഖത്തറിലെ പുതിയ മലയാളി സംരംഭമായ താജ് പാലസ് ഹോട്ടലിന്റെ ഔപചാരികമായ ഉദ്ഘാടനം ഇന്ന് വൈകുംന്നേരം നാല് മണിക്ക് ഖത്തറിലെ സാമൂഹ്യ സാംസ്കാരിക നേതാക്കളുടെ സാനിധ്യത്തില്‍ നടക്കും.
അറിയച്ചതിന് നന്ദി
Post a Comment