Saturday, January 31, 2009

ഏകീകൃത ഗള്‍ഫ് കറന്‍സി 2010ലും യാഥാര്‍ഥ്യമാകില്ല

ദോഹ:2010ല്‍ പ്രാബല്യത്തില്‍ വരുമെന്ന് പ്രഖ്യാപിക്കപ്പെട്ട ഏകീകൃത ഗള്‍ഫ് നാണയം നിശ്ചിയ സമയത്ത് യാഥാര്‍ഥ്യമാകില്ലെന്ന് ജി.സി.സി അസി. സെക്രട്ടറി ജനറലും ഏകീകൃത കറന്‍സി മിനിസ്ററുമായ ഡോ. നാസിര്‍ അല്‍ഖുഊദ് വ്യക്തമാക്കി.

നാണയ ഏകീകരണത്തിന് ഇതുവരെ സമയക്രമം നിശ്ചയിച്ചിട്ടില്ല. ഈ വര്‍ഷാവസാനം നിലവില്‍വരുന്ന നാണ്യസമിതിയാണ് സമയക്രമം നിശ്ചയിക്കുകയെന്ന് അദ്ദേഹം 'അല്‍അറബ്' പത്രത്തോട് പറഞ്ഞു.

അതേസമയം, ഗള്‍ഫ് സെന്‍ട്രല്‍ ബാങ്ക് ആസ്ഥാനനിര്‍ണയം സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. ഖത്തര്‍, സൌദി, ബഹ്റൈന്‍, യു.എ.ഇ എന്നിവയാണ് സെന്‍ട്രല്‍ ബാങ്ക് ആസ്ഥാനത്തിന് അവകാശമുന്നയിച്ചിട്ടുള്ളത്.

ബാങ്കിംഗ് മേഖലയിലെ മികച്ച അവസ്ഥയും അനുഭവപരിചയവും പരിഗണിച്ച് ബഹ്റൈന്‍ തെരഞ്ഞെടുക്കപ്പെടാനാണ് കൂടുതല്‍ സാധ്യതയെന്ന് മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നു.

2 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

2010ല്‍ പ്രാബല്യത്തില്‍ വരുമെന്ന് പ്രഖ്യാപിക്കപ്പെട്ട ഏകീകൃത ഗള്‍ഫ് നാണയം നിശ്ചിയ സമയത്ത് യാഥാര്‍ഥ്യമാകില്ലെന്ന് ജി.സി.സി അസി. സെക്രട്ടറി ജനറലും ഏകീകൃത കറന്‍സി മിനിസ്ററുമായ ഡോ. നാസിര്‍ അല്‍ഖുഊദ് വ്യക്തമാക്കി.

Anonymous said...

തള്ളെ കൂടുങ്ങിയല്ല !

ഇനി എന്തു ശെയ്യും സഗീറെ, ആകെ അലമ്പായ ?