Tuesday, January 6, 2009

ഗാസാ ആക്രമണം: എണ്ണവില വില കുതിച്ചുയരുന്നു

ദോഹ:ഗാസയില്‍ ഇസ്രയേല്‍ സൈനിക നീക്കം ശക്തമായതോടെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില കുതിച്ചുയരുന്നു. ഇസ്രയേല്‍ കരയാക്രമണം തുടങ്ങിയതിനെ തുടര്‍ന്ന് മൂന്ന് ശതമാനത്തിന്റെ വര്‍ദ്ധനവാണ് എണ്ണവിലയില്‍ ഉണ്ടായത്.

അമേരിക്കന്‍ വിപണിയില്‍ ഫെബ്രുവരിയിലേക്കുള്ള വ്യപാരം നടന്നത് ബാരലിന് 47 ഡോളര്‍ എന്ന നിലയിലാണ്. 1.47 ഡോളറിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. റഷ്യയില്‍ എണ്ണവിതരണത്തില്‍ ഉണ്ടായ പ്രശ്നങ്ങളും വില ഉയരുന്നതിന് കാരണമായി.

ഒപെക് എണ്ണ കയറ്റുമതി കുറച്ചേക്കുമെന്ന റിപ്പോര്‍ട്ടും പ്രതിസന്ധി രൂക്ഷമാക്കിയിട്ടു. ഇസ്രയേല്‍ ആക്രമണം എണ്ണവിതരണ ശൃംഖലയില്‍ കാര്യമായ ക്ഷീണം ഉണ്ടാക്കിയിട്ടില്ല.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഗാസയില്‍ ഇസ്രയേല്‍ സൈനിക നീക്കം ശക്തമായതോടെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില കുതിച്ചുയരുന്നു. ഇസ്രയേല്‍ കരയാക്രമണം തുടങ്ങിയതിനെ തുടര്‍ന്ന് മൂന്ന് ശതമാനത്തിന്റെ വര്‍ദ്ധനവാണ് എണ്ണവിലയില്‍ ഉണ്ടായത്.