Tuesday, January 6, 2009

പ്രകൃതിവാതക കയറ്റുമതി രാഷ്ട്രങ്ങളുടെ സമ്മേളനം മാര്‍ച്ച് ഒമ്പതിന് തുടങ്ങും

ദോഹ:പ്രകൃതിവാതക കയറ്റുമതി രാഷ്ട്രങ്ങളുടെ സമ്മേളനവും പ്രദര്‍ശനവും മാര്‍ച്ച് 9 മുതല്‍ 12 വരെ ദോഹ ഷെറാട്ടണില്‍ സംഘടിപ്പിക്കാന്‍ ഖത്തര്‍ പെട്രോളിയം തീരുമാനിച്ചു. എക്‌സിബിഷന്‍ ദോഹ എക്‌സിബിഷന്‍ സെന്ററിലാണ് നടക്കുക.

പ്രകൃതിവാതക കയറ്റുമതി രാജ്യങ്ങളുടെ ഫോറം നിലവില്‍ വന്നതോടെ സമ്മേളനത്തിനുള്ള രജിസ്‌ട്രേഷനില്‍ വന്‍വര്‍ധനയുണ്ടാകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഫോറത്തിന്റെ സെക്രട്ടേറിയറ്റിന്റെ ആസ്ഥാനം ദോഹയായിരിക്കും. പ്രകൃതിവാതക കയറ്റുമതി രാജ്യങ്ങളുടെ സമ്മേളനം ഈയടുത്ത കാലത്താണ് മോസ്‌കാവില്‍ നടന്നത്. ഖത്തര്‍ ഭരണാധികാരി ശൈഖ് ഹമദ് ബിന്‍ ഖലീഫാ അല്‍ത്താനി ഉദ്ഘാടനം ചെയ്യും.

ഉപപ്രധാനമന്ത്രിയും ഊര്‍ജവ്യവസായ വകുപ്പു മന്ത്രിയുമായ അബ്ദുല്ല ബിന്‍ ഹമദ് അല്‍ അത്തിയ അധ്യക്ഷതവഹിക്കും. അബ്ദുല്ല ബിന്‍ ഹമദ് അല്‍ അത്തിയയാണ് സമ്മേളനചെയര്‍മാന്‍.
ഉപപ്രധാനമന്ത്രിയുടെ ഓഫീസ് ഡയറക്ടര്‍ അബ്ദുല്‍ അസീസ് ബിന്‍ അഹമ്മദ് അല്‍ മാല്‍ക്കിയാണ് സമ്മേളന ഡയറക്ടര്‍.

സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്നത് ഏറ്റവും വലിയ പ്രദര്‍ശനങ്ങളിലൊന്നായിരിക്കുമെന്ന് സമ്മേളന പ്രോഗ്രാംകമ്മിറ്റി ചെയര്‍മാന്‍ അല്‍ഗാനം പറഞ്ഞു. 15,000 ചതുരശ്ര മീറ്റര്‍ സ്ഥലമാണ് പ്രദര്‍ശനത്തിനായി ഏര്‍പ്പെടുത്തുന്നത്. ഊര്‍ജ വ്യവസായവുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങള്‍ സമ്മേളനം ചര്‍ച്ചചെയ്യും.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

പ്രകൃതിവാതക കയറ്റുമതി രാഷ്ട്രങ്ങളുടെ സമ്മേളനവും പ്രദര്‍ശനവും മാര്‍ച്ച് 9 മുതല്‍ 12 വരെ ദോഹ ഷെറാട്ടണില്‍ സംഘടിപ്പിക്കാന്‍ ഖത്തര്‍ പെട്രോളിയം തീരുമാനിച്ചു. എക്‌സിബിഷന്‍ ദോഹ എക്‌സിബിഷന്‍ സെന്ററിലാണ് നടക്കുക.