Saturday, January 31, 2009
ഇസ്രായിലിനെതിരെ പൊരുതാന്‍ മോഹം:ഖറദാവി
ദോഹ:ധര്‍മയുദ്ധത്തിന്റെയും ചെറുത്തുനില്പിന്റെയും ഭൂമിയായ ഫലസ്തീനില്‍ ഒരു വീല്‍ചെയറില്‍ ചെന്ന് പൊരുതാനും ശത്രുവിന്റെ വെടിയേറ്റ് മരിക്കാനുമാണ് എനിക്ക് ആഗ്രഹമെന്ന് ഡോ. യൂസുഫുല്‍ ഖറദാവി.ഖത്തര്‍ സ്പോര്‍ട്സ് ക്ലബ് ദോഹ ഷെറാട്ടണ്‍ ഹോട്ടലില്‍ സംഘടിപ്പിച്ച ഗാസ വിജയാഘോഷപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു രാജാവിനെയോ രാഷ്ട്രത്തലവനെയോ പ്രശംസിച്ച ചരിത്രം തനിക്കില്ല. എന്നാല്‍ പൊരുതുന്ന ഫലസ്തീന് ജനതക്ക് നല്കുന്ന പിന്തുണയുടെ പേരില്‍ താന്‍ ഇതാദ്യമായി ഖത്തര്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനിയെ അഭിനന്ദിക്കുകയാണ്. അന്താരാഷ്ട്ര മുസ്ലിം പണ്ഡിതവേദിയിലെ സഹപ്രവര്‍ത്തകരോടൊപ്പം അമീറിനെ സന്ദര്‍ശിച്ചപ്പോള്‍ തങ്ങളെക്കാള്‍ ആവേശത്തിലാണ് അമീര്‍ പ്രതികരിച്ചത്. പണ്ഡിതസഭയില്‍ അംഗത്വം തരട്ടേ എന്നുപോലും താന്‍ തമാശക്ക് ചോദിച്ചു. ഖത്തറിലെ പൌരാവലിയും അമീറും ഒരേ തട്ടിലാണെന്നത് സ്തുത്യര്‍ഹമാണ്.
48 വര്‍ഷമായി ഖത്തറിലുള്ള തന്റെ പ്രസംഗത്തിലോ പ്രവര്‍ത്തനങ്ങളിലോ അമീറോ അദ്ദേഹത്തിന്റെ പിതാവോ മുന്‍ ഭരണാധികാരികളോ ഇടപെട്ടിട്ടില്ല. ശൈഖ് അഹ്മദ് യാസീനെയും അബ്ദുല്‍അസീസ് റന്തീസിയെയും യഹ്യാ അയ്യാശിനെയും പോലുള്ള രക്തസാക്ഷികളുടെ ത്യാഗപൂര്‍ണമായ ചരിത്രമുള്ള ഫലസ്തീനികളുടെ വിശപ്പും ദാഹവും സഹിച്ചുള്ള ചെറുത്തുനില്പ് ആവേശകരമാണ്. അതിനെതിരെ ആര് നടത്തുന്ന ഗൂഢാലോചനയും സമുദായത്തോടും വിശ്വാസത്തോടുമുള്ള വഞ്ചനയാണെന്ന് അദ്ദേഹം പറഞ്ഞു.
Subscribe to:
Post Comments (Atom)
4 comments:
ഇത്രയും വിവരമുള്ള താങ്കള്‍ ക്ക് ഹമാസിനെ സമാധാനത്തിന്റെ പാതയിലേക്കു നയിച്ചു കൂടേ?
ധര്‍മയുദ്ധത്തിന്റെയും ചെറുത്തുനില്പിന്റെയും ഭൂമിയായ ഫലസ്തീനില്‍ ഒരു വീല്‍ചെയറില്‍ ചെന്ന് പൊരുതാനും ശത്രുവിന്റെ വെടിയേറ്റ് മരിക്കാനുമാണ് എനിക്ക് ആഗ്രഹമെന്ന് ഡോ. യൂസുഫുല്‍ ഖറദാവി.ഖത്തര്‍ സ്പോര്‍ട്സ് ക്ലബ് ദോഹ ഷെറാട്ടണ്‍ ഹോട്ടലില്‍ സംഘടിപ്പിച്ച ഗാസ വിജയാഘോഷപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉവ്വ്വുവ്വേ, ഇക്കണ്ട കാലമൊക്കെയും ഇസ്രായേല്‍ പാലസ്ഥീനികളെ അടിച്ചമര്‍ത്തുന്നത് കണ്ട് കൊണ്ട് ഖത്തറില്‍ സുഖവാസം നടത്തി, ഇടയ്ക്കിടക്ക് ഫ്ത്വ ഇറക്കിക്കൊണ്ടിരുന്ന ഖദ്രാവിക്ക് ഇപ്പെന്താ ഇങനൊരു പൂതി. പിന്നെ ഗാസ വിജയാഘോഷ ചടങോ? ആര് വിജയിച്ചു? ഗാസയില്‍ വിജയിച്ചത് ഹമാസാണ്? ഇത്രേം ആള് ചത്താല്‍ അത് വിജയമാണ് എന്നറിയില്ലായിരുന്നു. അപ്പൊ ഇതിനെയാണ് ഇസ്ലാമിസ്റ്റുകള്‍ വിജയം എന്ന് പറയുന്നത് എങ്കില്‍ , വളരെ നന്നായി. ഇനി അമേരിക്കക്ക് യുദ്ധം നിറ്ത്താം.
I am on Israel's side.
Most of those Indians who take Palastine's side are doing so not really because they want to fight on Palastine's side. They are anti Indians and pro pakis. But saying that in India,may invite problems. So they want support palastine, who support Pakistan and they want to criticise Israyel which support India whole heartedly in the Kaashmeer issue.
I support Israel; I support any act of any country that aims at destroying Hamas, LeT, ISI, Jamaat, NDF, SIMI, Harkkaththul. Mujahideen, and the Chinese spies in India.
Post a Comment