Sunday, January 4, 2009

ഹെപ്പാറ്റിറ്റിസ് ബി യെ പ്രതിരോധിക്കുന്ന ജീന്‍ ഖത്തറികളില്‍ കണ്ടെത്തി:ഡോ. അജായിബ് ആല്‍നാബിത്ത്

ദോഹ:ഹെപ്പാറ്റിറ്റിസ് ബി യെ ചെറുക്കുന്ന ജീന്‍ ഖത്തറികളില്‍ കണ്ടെത്തി. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ അവയവമാറ്റലാബില്‍ നടത്തിയ പഠനത്തിലാണ് ഇതു കണ്ടെത്തിയത്.

ഈ പുതിയ കണ്ടെത്തലിനെ കുറിച്ച് കൂടുതല്‍ ഗവേഷണം നടന്നു വരികയാണെന്ന് എച്ച് എം സി അവയവമാറ്റ ലാബോറട്ടറി മേധാവി ഡോ. അജായിബ് ആല്‍നാബിത്ത് വെളിപ്പെടുത്തി. ഒരു അറബി പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ഖത്തറികളിലുള്ള എച്ച് എല്‍ എ എന്ന ജീനിന്റെ വകഭേദമായ എച്ച് എല്‍ എ ഡി ആര്‍ 2 ആണ് ഈ പ്രതിരോധം സൃഷ്ടിക്കുന്നത്. ഏറെ പ്രോത്സാഹജനകമാണ് ഈ കണ്ടെത്തല്‍. ജീനുകളുടെ പഠനത്തിലൂടെ ഒട്ടേറെ രോഗങ്ങളെ പ്രതിരോധിക്കാന്‍ കഴിയും.

ഈ മേഖലയില്‍ പഠനങ്ങള്‍ ഇപ്പോള്‍ നടന്നു വരുന്നുണ്ട്. തങ്ങളുടെ പഠനഫലങ്ങള്‍ വിദേശത്തെ മെഡിക്കല്‍ ജേര്‍ണലുകളില്‍ പ്രസിദ്ധീകരിച്ചു വരുന്നുണ്ടെന്ന് അവര്‍ അറിയിച്ചു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഹെപ്പാറ്റിറ്റിസ് ബി യെ ചെറുക്കുന്ന ജീന്‍ ഖത്തറികളില്‍ കണ്ടെത്തി. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ അവയവമാറ്റലാബില്‍ നടത്തിയ പഠനത്തിലാണ് ഇതു കണ്ടെത്തിയത്.