Sunday, February 1, 2009

ഗള്‍ഫില്‍ ഏകീകൃത തൊഴില്‍ സംവിധാനം മാര്‍ച്ചില്‍

ദോഹ:ഗള്‍ഫില്‍ ഏകീകൃത തൊഴില്‍ വിവരശേഖരണ സംവിധാനം മാര്‍ച്ച് മുതല്‍ നിലവില്‍ വരും. ഇതോടെ ഗള്‍ഫിലെ തൊഴില്‍ വിവരങ്ങളും മറ്റ് വിവരങ്ങളും കൈമാറാന്‍ രാജ്യങ്ങള്‍ക്ക് കഴിയും.

2008 ല്‍ ജിസിസി തൊഴില്‍ മന്ത്രിമാരുടെ യോഗമാണ് ഇത്തരമൊരു വിവരബാങ്ക് തയാറാക്കാന്‍ തീരുമാനമെടുത്തത്.

തൊഴില്‍മേഖലയിലെ അസന്തുലിതാവസ്ഥയും മറ്റ് പ്രശ്നങ്ങളും പരിഹരിക്കാന്‍ ഊ സംവിധാനം സഹായിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.

ഗള്‍ഫിലിപ്പോള്‍ 17 ലക്ഷത്തോളം വിദേശതൊഴിലാളികളാണ് 2000 ല്‍പരം തരത്തിലുളള തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇവരില്‍ ബഹിഭൂരിപക്ഷവും ഏഷ്യക്കാരുമാണ്. ഇവര്‍ക്ക് വളരെ സഹായകരമാകുന്നതാണ് ഡാറ്റാബാങ്ക് രൂപീകരണമെന്ന കാര്യം ഉറപ്പാണ്.

2 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഗള്‍ഫില്‍ ഏകീകൃത തൊഴില്‍ വിവരശേഖരണ സംവിധാനം മാര്‍ച്ച് മുതല്‍ നിലവില്‍ വരും. ഇതോടെ ഗള്‍ഫിലെ തൊഴില്‍ വിവരങ്ങളും മറ്റ് വിവരങ്ങളും കൈമാറാന്‍ രാജ്യങ്ങള്‍ക്ക് കഴിയും.

Anonymous said...

ഖത്തറിലോ കുവൈറ്റിലോ നിങ്ങള്‍ക്ക് തൊഴില്‍ വിലക്കേര്‍പ്പെടുത്തിയാല്‍ ഗള്‍ഫിലൊരിടത്തും പിന്നെ ജ്വാലി ചെയ്യാമെന്ന പ്രതീക്ഷ വേണ്ട. ബഹ്റൈനിലെ സ്പോണ്‍സര്‍ നിങ്ങള്‍ക്കെതിരെ എന്തെങ്കിലും കുറ്റം ആരോപിച്ചാല്‍ യു.എ.യി.യിലെ തൊഴില്‍ മത്രാലയത്തിനും അതറിയാം. പിന്നെ അങ്ങോട്ടും കടക്കേണ്ട.