Tuesday, February 3, 2009

ഇന്ത്യക്കാരിയുടെ മൃതദേഹം ഒന്നരമാസത്തിനുശേഷം നാട്ടിലെത്തിച്ചു

ദോഹ:രേഖകളില്ലാത്തതിനെ തുടര്‍ന്ന് ഒന്നരമാസത്തോളം ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച ഇന്ത്യക്കാരിയുടെ മൃതദേഹം ഒടുവില്‍ നാട്ടിലെത്തി.

ഡീപോര്‍ട്ടേഷന്‍ സെന്ററില്‍ കഴിയവേയാണ് ആന്ധ്രാപ്രദേശുകാരിയായ അഭീര്‍ സുശീലയെന്ന വനിത ഹൃദ്രോഗം മൂലം ഹമദ് ഹോസ്പിറ്റലില്‍ വച്ച് മരിച്ചത്. ഇവര്‍ സ്പോണ്‍സറുടെ കീഴില്‍ നിന്ന് രക്ഷപ്പെട്ട് വര്‍ഷങ്ങളായി പുറത്ത് ജോലി ചെയ്യുകയായിരുന്നു.

പാസ്പോര്‍ട്ട് നഷ്ടപ്പെട്ട ഇവര്‍ ഒടുവില്‍ ഇന്ത്യന്‍ എംബസിയെ അഭയം പ്രാപിച്ചിരുന്നു. റെസിഡന്‍സ് പെര്‍മിറ്റ് ഇല്ലാതിരുന്ന ഇവരെ എംബസിയാണ് ഡീപോര്‍ട്ടേഷന്‍ സെന്റിലെത്തിച്ചത്.

എന്നാല്‍ അവിടെ വച്ച മരണപ്പെട്ട ഇവരുടെ സ്പോണ്‍സറെ കണ്ടെത്താനും നാട്ടിലെ വിലാസം തേടിപ്പിടിക്കാനും സാമൂഹിക പ്രവര്‍ത്തകനായ അബ്ദുല്‍ഖാദര്‍ ഹാജിയും ഐ സി ബി എഫ് പ്രസിഡണ്ട് ഡോ. മോഹന്‍ തോമസും നടത്തിയ കഠിന ശ്രമം ഒടുവില്‍ വിജയിച്ചതിനെ തുടര്‍ന്നാണ് മൃതദേഹം നാട്ടിലെത്തിക്കാനായത്. മൃതദേഹം അയക്കാനുള്ള ചിലവ് എയര്‍ ഇന്ത്യ വഹിച്ചു.

ഹൈദരാബാദില്‍ നിന്ന് സ്വദേശത്തേക്ക് മൃതദേഹം എത്തിക്കാനുള്ള ചിലവിനായി ട്രസ്റ് എക്സ്ചേഞ്ച് മുന്‍ മാനേജര്‍ ബ്രഹ്മ റാവു 10,000 രൂപ സംഭാവനയായി നല്‍കി.

1 comment:

Unknown said...

രേഖകളില്ലാത്തതിനെ തുടര്‍ന്ന് ഒന്നരമാസത്തോളം ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച ഇന്ത്യക്കാരിയുടെ മൃതദേഹം ഒടുവില്‍ നാട്ടിലെത്തി.