Tuesday, February 3, 2009

ബഹ്റൈന്‍ ഓഹരി വിപണിയില്‍ നിന്ന് ക്യൂടെല്‍ പിന്മാറുന്നു

ദോഹ:ബഹ്റൈന്‍ സ്റോക്ക് എക്സ്ചേഞ്ചിലെ ഓഹരികള്‍ ദോഹ സെക്യൂരിറ്റീസ് മാര്‍ക്കറ്റിലേക്ക് മാറ്റാന്‍ ഖത്തര്‍ ടെലികോം തീരുമാനിച്ചു. ബി.എസ്.ഇ ലിസ്റില്‍ നിന്ന് ഈമാസം 26ന് ക്യൂടെല്‍ നീക്കം ചെയ്യപ്പെടും.

ഈമാസം പന്ത്രണ്ട് വരെയുള്ള സസ്പെന്‍ഷന്‍ കാലയളവില്‍ ബി.എസ്.ഇയിലെ ക്യൂടെല്‍ ഓഹരിയുടമകള്‍ക്ക് തങ്ങളുടെ ഓഹരികള്‍ ഡി.എസ്.എമ്മിലേക്ക് മാറ്റാനാവുമെന്ന് പത്രക്കുറിപ്പില്‍ അറിയിച്ചു. ഓഹരികള്‍ ദോഹയിലേക്ക് മാറ്റാനുള്ള അപേക്ഷാഫോറം ക്യൂടെല്‍ ഓഹരിയുടമകള്‍ക്ക് അയച്ചുകൊടുക്കും.

2 comments:

Unknown said...

ബഹ്റൈന്‍ സ്റോക്ക് എക്സ്ചേഞ്ചിലെ ഓഹരികള്‍ ദോഹ സെക്യൂരിറ്റീസ് മാര്‍ക്കറ്റിലേക്ക് മാറ്റാന്‍ ഖത്തര്‍ ടെലികോം തീരുമാനിച്ചു. ബി.എസ്.ഇ ലിസ്റില്‍ നിന്ന് ഈമാസം 26ന് ക്യൂടെല്‍ നീക്കം ചെയ്യപ്പെടും

The Common Man | പ്രാരബ്ധം said...

ആശംസകള്‍!

;-)