Sunday, February 15, 2009

അറബ് ഉച്ചകോടി അടുത്ത മാസം ഖത്തറില്‍

ദോഹ:അടുത്ത മാസം നടക്കുന്ന അറബ് ഉച്ചകോടിക്കായി ഖത്തര്‍ ഒരുക്കങ്ങള്‍ തുടങ്ങി.

മാര്‍ച്ച് 30, 31 തീയതികളില്‍ നടക്കുന്ന ഉച്ചകോടിക്കു മുന്നോടിയായി അറബ് ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കൌണ്‍സില്‍(എഇഎസ്സി) മാര്‍ച്ച് 25നും 26നും യോഗം ചേര്‍ന്ന് അജന്‍ഡ തയാറാക്കി അറബ് നേതാക്കള്‍ക്കു സമര്‍പ്പിക്കുമെന്നു ഖത്തര്‍ വ്യാപാര വാണിജ്യമന്ത്രി ഷെയ്ഖ് ഫഹദ് ബിന്‍ ജാസിം അല്‍താനി അറിയിച്ചു.

വിശാല അറബ് വ്യാപാര മേഖല പുനരുജ്ജീവിപ്പിക്കുക, 2015നകം അറബ് കസ്റ്റംസ് യൂണിയന്‍ രൂപീകരിക്കുക, 2020നകം അറബ് പൊതുവിപണി സ്ഥാപിക്കുക തുടങ്ങിയ കാര്യങ്ങള്‍ കഴിഞ്ഞ ദിവസം കയ്റോയില്‍ നടന്ന എഇഎസ്സി സമ്മേളനം ചര്‍ച്ച ചെയ്തു.

കുവൈത്ത് സാമ്പത്തിക ഉച്ചകോടി തീരുമാനങ്ങള്‍ നടപ്പാക്കുന്നതിനായി അറബ് മന്ത്രിതല സമിതി രൂപീകരിക്കാനും സമ്മേളനം തീരുമാനിച്ചതായി മന്ത്രി അറീച്ചു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

അടുത്ത മാസം നടക്കുന്ന അറബ് ഉച്ചകോടിക്കായി ഖത്തര്‍ ഒരുക്കങ്ങള്‍ തുടങ്ങി.