Friday, February 13, 2009

ഖത്തറില്‍ അനധികൃത തൊഴിലാളികള്‍ക്കായുള്ള പരിശോധന ശക്തമാക്കി

ദോഹ:ഖത്തറില്‍ അനധികൃത തൊഴിലാളികളെ പിടികൂടാനുള്ള പരിശോധന ശക്തമാക്കി. ഇതേത്തുടര്‍ന്ന് മലയാളികളടക്കം നിരവധി വിദേശികളെ അധികൃതര്‍ പിടികൂടി.

ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധനകള്‍ നടക്കുന്നുണ്ട്. കടകളിലും സ്ഥാപനങ്ങളിലും യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് അനധികൃത തൊഴിലാളികളെ പിടികൂടി കസ്റ്റഡിയിലെടുക്കുന്നത്.

സ്വന്തം സ്‌പോണ്‍സര്‍ഷിപ്പിലുള്ള സ്ഥാപനങ്ങളിലല്ലാതെ ജോലിചെയ്യുന്നവരെയും വീടുകളില്‍ ജോലി ചെയ്യാനുള്ള വിസയില്‍ വന്നു പുറത്ത് ജോലിചെയ്യുന്നവരെയുമാണ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു പിടികൂടുന്നത്. യഥാര്‍ഥ യാത്രാരേഖകളില്ലതെ ഖത്തറില്‍ തങ്ങുന്നവരെയും പിടികൂടിവരുന്നു.

അനധികൃതവിസയില്‍ ജോലി ചെയ്യുന്നവരെ കനത്ത പിഴ ഈടാക്കി പുറത്തുവിടുന്നുണ്ട്. അനധികൃതമായി ജോലിചെയ്തവരും ജോലി ചെയ്യിച്ചവരും യഥാര്‍ഥ സ്‌പോണ്‍സറും പിഴസംഖ്യയടയ്ക്കണം.

സ്വദേശികളുടെ വീടുകളില്‍ ജോലിക്ക് കൊണ്ടുവരുന്നവര്‍ വീടുകളില്‍നിന്നു ചാടി പുറത്ത് ജോലി ചെയ്തുവരുന്നതായി അറബികള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് പരിശോധന ശക്തമാക്കിയത്.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഖത്തറില്‍ അനധികൃത തൊഴിലാളികളെ പിടികൂടാനുള്ള പരിശോധന ശക്തമാക്കി. ഇതേത്തുടര്‍ന്ന് മലയാളികളടക്കം നിരവധി വിദേശികളെ അധികൃതര്‍ പിടികൂടി.