Monday, February 9, 2009

സാമ്പത്തിക മാന്ദ്യം:മലയാളികള്‍ ‍ദീര്‍ഘകാല അവധിയില്‍ പോവുന്നു

ദോഹ:ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസി ഇന്ത്യക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നു.

മാന്ദ്യം ഏറ്റവുമധികം ബാധിച്ച ദുബായില്‍ നിന്നാണ് തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങുന്നത്. കമ്പനികള്‍തൊഴിലാളികളെ പിരിച്ചുവിടുന്ന തിനെക്കാള്‍ ദീര്‍ഘകാല അവധിയ്ക്കാണ് മുന്‍ഗണന നല്കുന്നത്.

എണ്ണ വിപണയിലുണ്ടായ തകര്‍ച്ച ഒട്ടുമിക്ക ഗള്‍ഫ് രാജ്യങ്ങളുടെയും സമ്പദ് വ്യവസ്ഥയെ കാര്യമായി ബാധിച്ചു കഴിഞ്ഞു. സാമ്പത്തിക മാന്ദ്യം കടന്നാക്രമിച്ച നിര്‍മാണ മേഖലയിലും ബാങ്കിംഗ് മേഖലയിലേക്കും പ്രതിസന്ധി വ്യാപിച്ചതിനാല്‍ മിക്ക ജോലിക്കാരും പ്രതിസന്ധിയിലാണ്. പിരിച്ചു വിടുന്ന വരില്‍ ഭൂരിഭാഗവും മലയാളികളാണെന്നും ചൂണ്ടിക്കാണിയ്ക്കപ്പെടുന്നു.

പത്ത് ലക്ഷത്തിന് മുകളിലാണ് ഇന്ത്യക്കാര്‍ യുഎഇയില്‍. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 20,000 ഇന്ത്യക്കാര്‍ നാട്ടിലേക്ക്മടങ്ങിയതായും ഇന്ത്യന്‍ എംബസി പറയുന്നു.

യുഎഇയില്‍ വിസാ നിയമപ്രകാരം ജോലി നഷ്ട്ടപ്പെട്ടാല്‍ ഒരു മാസത്തിനകം വിസ റദ്ദാക്കണമെന്നാണ്നിയമം. പ്രതിസന്ധി മാറുമ്പോള്‍മടങ്ങിവരാമെന്ന പ്രതീക്ഷയിലാണ് മിക്ക മലയാളികളും ഗള്‍ഫ് വിടുന്നത്.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസി ഇന്ത്യക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നു.

മാന്ദ്യം ഏറ്റവുമധികം ബാധിച്ച ദുബായില്‍ നിന്നാണ് തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങുന്നത്. കമ്പനികള്‍തൊഴിലാളികളെ പിരിച്ചുവിടുന്ന തിനെക്കാള്‍ ദീര്‍ഘകാല അവധിയ്ക്കാണ് മുന്‍ഗണന നല്കുന്നത്.