Wednesday, February 25, 2009

ദോഹയില്‍ സാധാരണക്കാര്‍ക്കായി ക്ലിനിക്‌

ദോഹ:ഷിഫാ അല്‍ജസീറാ മെഡിക്കല്‍ ഗ്രൂപ്പിന്റെ കീഴില്‍ സാധാരണക്കാരെയും കുറഞ്ഞവരുമാനമുള്ള നിര്‍മാണ തൊഴിലാളികളെയും സഹായിക്കുക എന്ന ലക്ഷ്യവുമായി ദോഹയില്‍ ക്ലിനിക് തുടങ്ങുന്നു. നസീം അല്‍റബീഹ് മെഡിക്കല്‍ സെന്റര്‍ ഫിബ്രവരി 27-ന് വ്യവസായ പ്രമുഖനായ ഗര്‍ഫാര്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്യുമെന്ന് മെഡിക്കല്‍ സെന്റര്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ഡോ. അബ്ദുള്‍സമദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഷിഫാ അല്‍ജസീറാ ഗ്രൂപ്പ് ചെയര്‍മാന്‍ കെ.ടി. റബീഉല്ലയും ഖത്തറിലെ സാമൂഹിക, സാംസ്‌കാരിക വാണിജ്യരംഗങ്ങളിലെ പ്രമുഖരും ഉദ്ഘാടന ചടങ്ങില്‍ സംബന്ധിക്കും.

ആദ്യത്തെ പത്തു ദിവസം പരിശോധന സൗജന്യമായിരിക്കും. തുടര്‍ന്ന് 20 റിയാല്‍ മാത്രമേ ഫീസ് ഈടാക്കുകയുള്ളൂവെന്ന് ഗ്രൂപ്പ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ അഷ്‌റഫ് പെരിങ്ങാട്ട് പറഞ്ഞു.

ഫീസ് ഇളവ് വിവിധ മേഖലകളിലുള്ള തൊഴിലാളികള്‍ക്ക് ലഭ്യമാക്കാന്‍ അഞ്ചു ലക്ഷം ഇളവ് കാര്‍ഡുകള്‍ വിതരണം ചെയ്യും. ഇതുവരെ 8500 കാര്‍ഡുകള്‍ വിതരണം ചെയ്തു.

കാര്‍ഡിന് അഞ്ചു വര്‍ഷമാണ് കാലാവധി. ഗൈനക്കോളജി, ഡെര്‍മറ്റോളജി, ജനറല്‍ മെഡിസിന്‍, ദന്തല്‍, ഇ.എന്‍.ടി. തുടങ്ങിയ പ്രത്യേക ചികിത്സാവിഭാങ്ങള്‍ ക്ലിനിക്കിലുണ്ട്. അത്യാധുനിക സാങ്കേതിക സൗകര്യങ്ങളുള്ള ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ഒമ്പത് ഡോക്ടര്‍മാരാണുള്ളത്. താമസിയാതെ ഡോക്ടര്‍മാരുടെ എണ്ണം ഇരുപതായി വര്‍ധിപ്പിക്കും. 64 ജീവനക്കാരുള്ള ദോഹയിലെ ഇന്ത്യക്കാരുടെ ഏറ്റവും വലിയ ക്ലിനിക്കാണിതെന്ന് ഗ്രൂപ്പ് അസി. ജനറല്‍ മാനേജര്‍ പി.കെ. ഇബ്രാഹിംകുട്ടി പറഞ്ഞു. ജനകീയമായ ചികിത്സാസൗകര്യം എന്ന ആഗ്രഹമാണിതോടെ സഫലീകരിക്കുന്നതെന്ന് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. രവീന്ദ്രന്‍നായര്‍ അറിയിച്ചു.

ഹിലാലില്‍ ബിര്‍ളാ പബ്ലിക് സ്‌കൂളിന് മുന്‍വശത്താണ് ക്ലിനിക്. ക്ലിനിക്കില്‍ നടന്ന പത്രസമ്മേളനത്തില്‍ ഡോ. ഹാരിസ് മുഹമ്മദും പങ്കെടുത്തു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഷിഫാ അല്‍ജസീറാ മെഡിക്കല്‍ ഗ്രൂപ്പിന്റെ കീഴില്‍ സാധാരണക്കാരെയും കുറഞ്ഞവരുമാനമുള്ള നിര്‍മാണ തൊഴിലാളികളെയും സഹായിക്കുക എന്ന ലക്ഷ്യവുമായി ദോഹയില്‍ ക്ലിനിക് തുടങ്ങുന്നു. നസീം അല്‍റബീഹ് മെഡിക്കല്‍ സെന്റര്‍ ഫിബ്രവരി 27-ന് വ്യവസായ പ്രമുഖനായ ഗര്‍ഫാര്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്യുമെന്ന് മെഡിക്കല്‍ സെന്റര്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ഡോ. അബ്ദുള്‍സമദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഷിഫാ അല്‍ജസീറാ ഗ്രൂപ്പ് ചെയര്‍മാന്‍ കെ.ടി. റബീഉല്ലയും ഖത്തറിലെ സാമൂഹിക, സാംസ്‌കാരിക വാണിജ്യരംഗങ്ങളിലെ പ്രമുഖരും ഉദ്ഘാടന ചടങ്ങില്‍ സംബന്ധിക്കും.