ദോഹ:നഗരപരിഷ്‌കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി ദോഹയുടെ ഹൃദയഭാഗമായ ഷാരെ മുഷയിരിബിലെ പഴയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നതോടെ ആയിരക്കണക്കിനു വിദേശികള്‍ക്ക് പാര്‍പ്പിട സൗകര്യമില്ലാതാവും. പതിറ്റാണ്ടുകളുടെ പഴക്കമുള്ള ഒട്ടേറെ വാണിജ്യസ്ഥാപനങ്ങളും കുടിയൊഴിക്കപ്പെടും.
അയ്യായിരത്തിനും ഏഴായിരത്തിനുമിടയില്‍ സാധാരണ തൊഴിലാളികള്‍ താമസിക്കുന്ന വീടുകളും ഫ്‌ളാറ്റുകളുമാണ് ബുള്‍ഡോസറിന്റെ വരവും കാത്തിരിക്കുന്നത്. പല
മേഖലകളിലും ഒഴിഞ്ഞുപോകാനുള്ള അന്തിമശാസന അധികൃതര്‍ നല്‍കിക്കഴിഞ്ഞു. പല കെട്ടിടങ്ങളും ഏത് സമയവും വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന അവസ്ഥയിലാണ്.
അനുദിനം വീട്ടുവാടക വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇത്രയുമധികമാളുകള്‍ക്ക് താമസസൗകര്യം നഷ്ടപ്പെടുന്നത് ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണ് ആശങ്ക.
ഖത്തറിലെ ഇലക്ട്രിക്, കെട്ടിട നിര്‍മാണ സാമഗ്രികളുടെ വാണിജ്യകേന്ദ്രമാണ് മുഷയിരിബ്.ദോഹയിലെ ഏറ്റവും പഴയ വാണിജ്യകേന്ദ്രമാണിത്. ഇവരെ പുനരധിവസിപ്പിക്കുക എളുപ്പമുള്ള കാര്യമാവില്ല.
നൂറുകണക്കിനു ഷോപ്പുകളാണിവിടെയുള്ളത്. പൊളിച്ചുനീക്കുന്നതോടെ ഇത്തരം കടകളെല്ലാം പട്ടണത്തിന് പുറത്തേക്ക് മാറ്റി സ്ഥാപിക്കേണ്ടിവരും. ഇതിന്റെ പ്രയാസങ്ങള്‍ അനുഭവിക്കേണ്ടിവരുന്നത് ഉപഭോക്താക്കളായിരിക്കും.











1 comment:
നഗരപരിഷ്‌കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി ദോഹയുടെ ഹൃദയഭാഗമായ ഷാരെ മുഷയിരിബിലെ പഴയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നതോടെ ആയിരക്കണക്കിനു വിദേശികള്‍ക്ക് പാര്‍പ്പിട സൗകര്യമില്ലാതാവും. പതിറ്റാണ്ടുകളുടെ പഴക്കമുള്ള ഒട്ടേറെ വാണിജ്യസ്ഥാപനങ്ങളും കുടിയൊഴിക്കപ്പെടും.
Post a Comment