
ദോഹ:ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്വകാര്യ വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന വാശിയേറിയ പതിനാറമത് ഇന്റര്‍ സ്ക്കൂള്‍ സീറത്തുന്നബി ഖുര്‍ആന്‍ പാരായണ മല്‍സരത്തിലും ഇംഗ്ളീഷ് പ്രസംഗ മല്‍സരത്തിലും എം.ഇ.എസ്. ഇന്ത്യന്‍ സ്ക്കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി.
ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്നുള്ള സ്ക്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കായി ഏര്‍പ്പെടുത്തിയ മല്‍സരത്തില്‍ എം.ഇ.എസ്. ഇന്ത്യന്‍ സ്ക്കൂള്‍, ഐഡിയല്‍ ഇന്ത്യന്‍ സ്ക്കൂള്‍ എന്നിവക്ക് പുറമേ,പാക്കിസ്ഥാന്‍ എഡ്യൂക്കേഷന്‍ സെന്റര്‍, ബ്രൈറ്റ് ഫ്യൂച്ചര്‍ പാക്കിസ്ഥാനി സ്ക്കൂള്‍, ബംഗ്ളാദേശ് മഷൂറുല്‍ ഹഖ് എന്നീ സ്ക്കൂളുകള്‍ പങ്കെടുത്തു. ഓരോ സ്ക്കൂളുകളില്‍ നിന്നും ഈ രണ്ടുപേരാണ് ഓരോ വിഭാഗത്തിലും പങ്കെടുത്തത്.
ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായാണ് പ്രസംഗ മല്‍സരം നടന്നത്. സപ്തമ്പര്‍ 30 ന് 13 വയസ്സിന് താഴെയുള്ള വിദ്യാര്‍ഥികളെ ജൂനിയറായും 13 വയസ്സുമുതല്‍ 18 വയസ്സുവരെയുള്ളവരെ സീനിയറായും തിരിച്ച മല്‍സരത്തില്‍ 18 വയസ്സിന് മേല്‍ പ്രായമുള്ളവരെ പങ്കെടുക്കാന്‍ അനുവാദമുണ് ടായിരുന്നില്ല.
മല്‍സരാനന്തരം എം.ഇ.എസ്.ഇന്ത്യന്‍ സ്ക്കൂള്‍ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മാനദാന ചടങ്ങില്‍ വിജയികളെ സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു.
1 comment:
ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്വകാര്യ വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന വാശിയേറിയ പതിനാറമത് ഇന്റര്‍ സ്ക്കൂള്‍ സീറത്തുന്നബി ഖുര്‍ആന്‍ പാരായണ മല്‍സരത്തിലും ഇംഗ്ളീഷ് പ്രസംഗ മല്‍സരത്തിലും എം.ഇ.എസ്. ഇന്ത്യന്‍ സ്ക്കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി.
Post a Comment