Tuesday, March 3, 2009

റിയാല്‍ - രൂപ വിനിമയ നിരക്കില്‍ സര്‍വകാല റെക്കോര്‍ഡ്

ദോഹ:റിയാല്‍ രൂപ വിനിമയ നിരക്കില്‍ സര്‍വകാല റെക്കോര്‍ഡ്. ഒരു റിയാലിന് 14 രൂപ 33 പൈസയാണ് ഇന്ന് ലഭിച്ച മെച്ചപ്പെട്ട നിരക്ക്. ഒരു ലക്ഷം രൂപ അയക്കുന്നവര്‍ക്ക് ഇതിലും കൂടിയ നിരക്കാണ് ലഭിച്ചത്.

രൂപയ്ക്ക് ഇടിവു സംഭവിച്ചതോടെ പ്രവാസികള്‍ക്ക് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് കൈവന്നത്. 69 റിയാലും 70 ദിര്‍ഹവും കൊടുത്താല്‍ നാട്ടില്‍ ആയിരം രൂപ ലഭിക്കും. വിനിമയ നിരക്കിന്റെ നേട്ടം മുതലാക്കാന്‍ ജനം കൂട്ടമായെത്തിയതോടെ എക്സ്ചേഞ്ചുകളില്‍ വന്‍ തിരക്കായിരുന്നു. ശമ്പളം കിട്ടിയ ദിവസങ്ങള്‍ കൂടിയായതിനാല്‍ നൂറുകണക്കിന് തൊഴിലാളികളും ഈ അവസരം പ്രയോജനപ്പെടുത്തി.

ആറ് വര്‍ഷത്തിനിടെ കഴിഞ്ഞ ഒക്ടോബറിലാണ് വിനിമയനിരക്ക് ഏറ്റവും ഉയര്‍ന്നത്. 13 രൂപ 62 പൈസയിലെത്തിയ റിയാല്‍ -രൂപ വിനിമയനിരക്ക് ഡിസംബറില്‍ വീണ്ടും വര്‍ധിച്ച് 13.74 ലെത്തി. വിനിമയനിരക്ക് ക്രമേണ കുറഞ്ഞെങ്കിലും സമീപകാലത്തൊന്നും 13 രൂപയില്‍ താഴപ്പോയിരുന്നില്ല. ഇതാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്ന് 14 രൂപയ്ക്ക് മുകളില്‍ കടന്നത്. ഡോളര്‍ രൂപ കൈമാറ്റ നിരക്കിലുണ്ടായ വ്യത്യാസമാണ് ഗള്‍ഫിലെ കറന്‍സികളിലും പ്രകടമായത്. ഇന്ന് 51 രൂപ 70 പൈസയായിരുന്ന ഡോളര്‍ നിരക്ക് വൈകാതെ 54 വരെ എത്തിയേക്കാമെന്നാണ് സൂചന.

ഇന്ത്യയ്ക്ക് ഇത് തിരിച്ചടിയാകാമെങ്കിലും പ്രവാസികള്‍ക്ക് ഏറെ പ്രയോജനകരമാണ് ഇത്. ഒന്നര വര്‍ഷം മുമ്പ് ഇന്ത്യന്‍ രൂപ കരുത്താര്‍ജിച്ചപ്പോള്‍ ഏറ്റവുമധികം നഷ്ടമുണ്ടായതും ഇക്കൂട്ടര്‍ക്ക് തന്നെ.അന്ന് ഒരു റിയാലിന് ശരാശരി പത്തര രൂപയോളമായിരുന്നു നിരക്ക്. അന്നത്തെ നഷ്ടം നികത്താന്‍ ഈ അവസ്ഥരം ഉപകരിക്കും.

3 comments:

Unknown said...

റിയാല്‍ രൂപ വിനിമയ നിരക്കില്‍ സര്‍വകാല റെക്കോര്‍ഡ്. ഒരു റിയാലിന് 14 രൂപ 33 പൈസയാണ് ഇന്ന് ലഭിച്ച മെച്ചപ്പെട്ട നിരക്ക്. ഒരു ലക്ഷം രൂപ അയക്കുന്നവര്‍ക്ക് ഇതിലും കൂടിയ നിരക്കാണ് ലഭിച്ചത്.

വാഴക്കോടന്‍ ‍// vazhakodan said...

Can u please help me to list my Blog in Thanimalayalam.org.
my blog is :vazhakodan.blogspot.com
and my email ID, vazhakodan@gmail.com
thanks & regards,

Abdul Majeed
Ras al Khaimah

വീകെ said...

കഴിഞ്ഞവർഷം നഷ്ടപ്പെട്ടത് ഇപ്പൊ തിരിച്ചു കിട്ടുന്നതിലെ സന്തോഷത്തിലാണ് പ്രവാസികൾ.

എന്റെ സുഹൃത്തിനു നാട്ടിൽ ആശുപത്രി ആവശ്യത്തിനായീ കുറച്ചു രൂപ നേരത്തെ തന്നെ പറഞ്ഞു വച്ചിരുന്നതാണ് കൂട്ടുകാരുടെ അടുത്ത്.
പക്ഷെ, ഇപ്പൊ അവരെല്ലാം പിന്മാറി..

ജോലി ചെയ്യുന്ന കമ്പനിയിൽ നിന്നുവരെ കിട്ടാവുന്നത്ര കടമെടുത്ത് നാട്ടിലയക്കാൻ ശ്രമിക്കുകയാണ് ‘ പാവം പ്രവാസികൾ...‘