Tuesday, March 3, 2009

ഖത്തറില്‍ പരീക്ഷാ ചൂട്

ദോഹ:ഗള്‍ഫില്‍ പരീക്ഷാ ചൂട്. സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷയ്ക്ക് തുടക്കമായി. ഇതോടെ ഇനി ഒരു മാസം പരീക്ഷക്കാലമായി.പരീക്ഷണത്തിന്റെയും. രസതന്ത്രമാണ് പരീക്ഷാചൂടിന്റെ രാസമാപിനി ഉയര്‍ത്തിയത്. എന്നാല്‍ രസതന്ത്രം രസകരമായി എഴുതാനായതിന്റെ സന്തോഷത്തിലാണ് വിദ്യാര്‍ഥികള്‍.

പരീക്ഷണം വിജയകരമായി നേരിട്ട കുട്ടികള്‍ ആദ്യം മത്സരിച്ചത് ഉത്തരങ്ങള്‍ കൂട്ടുകാരുമായി ഒത്തുനോക്കാനാണ്. ഇതോടെ പരീക്ഷാ പിരിമുറുക്കത്തിനും അയവായി.

ചോദ്യങ്ങളെല്ലാം സിലബസിനുള്ളില്‍നിന്നു തന്നെയായിരുന്നു. 85 ശതമാനത്തിലേറെ മാര്‍ക്ക് ലഭിക്കുമെന്ന ആത്മവിശ്വാസത്തിലാണ് മിക്കവരും. എന്നാല്‍ ടെന്‍ഷന്‍ മൂലം മുഴുവന്‍ ചോദ്യങ്ങള്‍ക്കും ഉത്തരം എഴുതാനായില്ലെന്ന പരിഭവത്തിലാണ് ചിലര്‍.സിബിഎസ്ഇ പത്താം ക്ളാസ് പരീക്ഷ ബുധനാഴ്ച സോഷ്യല്‍ സയന്‍സോടെ തുടങ്ങും.11ന് എസ്എസ്എല്‍സിയും ഹയര്‍ സെക്കന്‍ഡറിയും ഇതോടെ ഗള്‍ഫില്‍ പരീക്ഷപ്പനി കൂടും.

1 comment:

Unknown said...

ഗള്‍ഫില്‍ പരീക്ഷാ ചൂട്. സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷയ്ക്ക് തുടക്കമായി. ഇതോടെ ഇനി ഒരു മാസം പരീക്ഷക്കാലമായി.പരീക്ഷണത്തിന്റെയും. രസതന്ത്രമാണ് പരീക്ഷാചൂടിന്റെ രാസമാപിനി ഉയര്‍ത്തിയത്. എന്നാല്‍ രസതന്ത്രം രസകരമായി എഴുതാനായതിന്റെ സന്തോഷത്തിലാണ് വിദ്യാര്‍ഥികള്‍.