Monday, March 30, 2009

പലസ്തീന്‍പ്രശ്‌നത്തില്‍ ഇന്ത്യയുടെ പിന്തുണ:ഇ.അഹ്മദ്‌

ദോഹ:പലസ്തീന്‍പ്രശ്‌നത്തില്‍ ഇന്ത്യയുടെ പിന്തുണ എന്നുമുണ്ടാകുമെന്നും മാതൃരാജ്യം വീണ്ടെടുക്കാനുള്ള അവരുടെ പോരാട്ടത്തില്‍ ഇന്ത്യ എന്നും അവരോടൊപ്പമുണ്ടായിരുന്നതായും മന്ത്രി അഹ്മദ് പറഞ്ഞു.

ഇന്ത്യയും അറബ്‌രാജ്യങ്ങളും തമ്മിലുള്ള ബന്ധം സുദൃഢമാണെന്നും പൗരാണികമായിത്തന്നെ അറബ് രാജ്യങ്ങളുമായുള്ള ബന്ധമാണ് അറബ് ഉച്ചകോടിയിലേക്ക് നിരീക്ഷകരായി ഇന്ത്യയെ ക്ഷണിച്ചതെന്നും വിദേശകാര്യസഹമന്ത്രി ഇ. അഹ്മദ് അഭിപ്രായപ്പെട്ടു.

സാംസ്‌കാരിക, കല, വാണിജ്യരംഗങ്ങളില്‍ പരസ്പരം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാനുള്ള കരാറില്‍ ഇന്ത്യാ സന്ദര്‍ശനവേളയില്‍ അറബ് ലീഗ് സെക്രട്ടറിജനറല്‍ അമര്‍ മൂസ്സയുമായി കരാറിലൊപ്പിട്ടിരുന്നുവെന്നും ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുക്കുന്ന വിദേശകാര്യ സഹമന്ത്രി ഇ. അഹ്മദ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

രാഷ്ട്രങ്ങളുടെ സുരക്ഷിതത്വവും അഖണ്ഡതയും പരമാധികാരവും സ്വാതന്ത്ര്യവും കാത്തുരക്ഷിക്കുന്നതില്‍ ഇന്ത്യയും അറബ്‌രാഷ്ട്രങ്ങളും ഒറ്റക്കെട്ടായി മുന്നേറും. പൊതുവായി ഉയര്‍ന്നുവരുന്ന വെല്ലുവിളികള്‍ക്കെതിരെ യോജിച്ചുപ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2008ല്‍ അറബ് ലീഗ് സെക്രട്ടറിജനറല്‍ ഇന്ത്യ സന്ദര്‍ശിച്ച വേളയില്‍ ഇന്ത്യ-അറബ് സഹകരണസമിതിക്ക് രൂപംനല്‍കിയിരുന്നു. ഒരാഴ്ചക്കാലം നീണ്ടുനിന്ന അറബ് സാംസ്‌കാരികോത്സവത്തിന് ഇന്ത്യ വേദിയായിട്ടുണ്ട്. വിവിധ രംഗങ്ങളില്‍ ബന്ധം വളര്‍ത്തുന്നതില്‍ ഈ സമിതിക്ക് സുപ്രധാനമായ പങ്കുവഹിക്കാന്‍ കഴിയുമെന്നദ്ദേഹം അറിയിച്ചു.

2 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

പലസ്തീന്‍പ്രശ്‌നത്തില്‍ ഇന്ത്യയുടെ പിന്തുണ എന്നുമുണ്ടാകുമെന്നും മാതൃരാജ്യം വീണ്ടെടുക്കാനുള്ള അവരുടെ പോരാട്ടത്തില്‍ ഇന്ത്യ എന്നും അവരോടൊപ്പമുണ്ടായിരുന്നതായും മന്ത്രി അഹ്മദ് പറഞ്ഞു.

Unknown said...

16 ദിവസം കൂടിയല്ലേ ഉള്ളൂ ഇനി മന്ത്രിയായി ..

ഇനി പലതും പറയാം... മലപ്പുറം കാക്കാമാരെ പൊട്ടന്‍മാരാക്കാം..