Sunday, March 1, 2009

ഇന്ത്യ ക്വിസ്:ഏപ്രിലില്‍ ദോഹയില്‍

ദോഹ:ഇന്ത്യയുടെ ചരിത്രവും സാംസ്കാരികതയും കേന്ദ്ര വിഷയമാക്കി 'വിഷന്‍ റ്റുമാറോ കമ്മ്യൂണിക്കേഷന്‍സ്' നടത്തുന്ന പ്രത്യേക ക്വിസ് പരിപാടി (ഇന്ത്യ ക്വിസ്) ഏപ്രിലില്‍ നടക്കുമെന്ന് സംഘാടകര്‍.

ജി സി സിയിലെ വിവിധ രാഷ്ട്രങ്ങളിലെ ഇന്ത്യക്കാര്‍ക്കു വേണ്ടി നടത്തുന്ന ഈ പരിപാടിയുടെ ഖത്തറിലെ പ്രായോജകര്‍ ബിര്‍ള പബ്ളിക് സ്കൂളാണ്. മുഖ്യപ്രായോജകര്‍ ഫെഡറല്‍ ബാങ്കും സഹപ്രായോജകര്‍ ഖത്തര്‍ യു എ ഇ എക്സ്ചേഞ്ചുമായിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

"ഏറെ വ്യത്യസ്തമായ ക്വിസ് പരിപാടിയായിരിക്കും ഇന്ത്യ ക്വിസ്. ഇന്ത്യയുടെ ചരിത്രവും സംസ്കാരവും പ്രചരിപ്പിക്കുകയെന്ന ലക്ഷ്യം കൂടി ഇതിന്റെ പിന്നിലുണ്ട്. പതിനഞ്ച് വയസ്സു മുതല്‍ പ്രായമായ എല്ലാ ഇന്ത്യക്കാര്‍ക്കും ഇതില്‍ പങ്കെടുക്കാനാവും.'' ക്വിസ് മാസ്ററും 'വിഷന്‍ റ്റുമാറോ കമ്മ്യൂണിക്കേഷന്‍സ്' സി ഇ ഒയുമായ കണ്ണു ബേക്കര്‍ അറിയിച്ചു.

പത്തു ലക്ഷം ഇന്ത്യന്‍ രൂപയില്‍ കവിയാത്ത തുകയായിരിക്കും സമ്മാനം. കൂടാതെ പ്രാദേശിക സ്പോണ്‍സര്‍മാരുടെ ആകര്‍ഷകമായ സമ്മാനവും നല്‍കും.

ഇന്ത്യന്‍ എംബസി മിനിസ്റര്‍ സഞ്ജീവ് കോഹ്ലി, അറബ് എഡ്യുക്കേഷനല്‍ ട്രെയിനിംഗ് സെന്റര്‍ ഫോര്‍ ഗള്‍ഫ് സ്റേറ്റ്സ് കൌണ്‍സിലര്‍ ഡോ മുഹമ്മദ് എ എം അല്‍മീര്‍, ബിര്‍ള പബ്ളിക് സ്കൂള്‍ ചെയര്‍മാനും ഐ സി ബി എഫ് പ്രസിഡന്റുമായ ഡോ മോഹന്‍ തോമസ്, ഫെഡറല്‍ ബാങ്ക് റിലേഷന്‍സ് ഷിപ്പ് മാനേജര്‍ ശിവപ്രസാദ്, യു എ ഇ എക്സ്ചേഞ്ച് കണ്‍ട്രി ഹെഡ് ലക്ഷ്മി നാരായണന്‍, എസ് ആര്‍ കെ ഗ്രൂപ്പ് ഇന്‍ര്‍നാഷണല്‍ ജനറല്‍മാനേജര്‍ തോമസ് ജോര്‍ജ്ജ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

1 comment:

Unknown said...

ഇന്ത്യയുടെ ചരിത്രവും സാംസ്കാരികതയും കേന്ദ്ര വിഷയമാക്കി 'വിഷന്‍ റ്റുമാറോ കമ്മ്യൂണിക്കേഷന്‍സ്' നടത്തുന്ന പ്രത്യേക ക്വിസ് പരിപാടി (ഇന്ത്യ ക്വിസ്) ഏപ്രിലില്‍ നടക്കുമെന്ന് സംഘാടകര്‍.