Sunday, March 1, 2009

ലീഗിന് വിജയ പ്രതീക്ഷയുണ്ട്:ബഷീറലി ശിഹാബ് തങ്ങള്‍

ദോഹ:മലപ്പുറത്തും പൊന്നാനിയിലും തികഞ്ഞ ആത്മവിശ്വാസത്തോടെ തന്നെയാണ് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നതെന്നും വിജയ പ്രതീക്ഷയുണ്ടെന്നും മുസ്ലിം ലീഗ് സംസ്ഥാന നിര്‍വ്വാഹക സമിതിയംഗവും കേരള മുസ്ലിം എഡ്യുക്കേഷനല്‍ അസോസിയേഷന്‍ പ്രസിഡന്റുമായ പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍.

ദോഹയിലെ നസീം അല്‍റബീഹ് മെഡിക്കല്‍ സെന്റര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിക്കാനെത്തിയ അദ്ദേഹം ദീപികയുമായി സംസാരിക്കുകയായിരുന്നു. പൊന്നാനി നിയമസഭാ മണ്ഢലത്തില്‍ വിജയിക്കാന്‍ കൂടുതല്‍ അധ്വാനിക്കേണ്ടി വരുമെന്ന് മാത്രമെയുള്ളൂ. അല്ലാതെ ലീഗിന്റെ മണ്ഢലങ്ങള്‍ ഏറെ സുരക്ഷിതമാണ്. പൊന്നാനിയെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞു.

കേരളത്തില്‍ ഇപ്പോള്‍ ഭരണമില്ലല്ലോ. വിവാദങ്ങള്‍ മാത്രമെ ഉള്ളൂ. നാം മാധ്യമങ്ങളിലൂടെയും നേരിട്ടും കേരളത്തിന്റെ യഥാര്‍ത്ഥ ചിത്രം നിരന്തരം അറിയുന്നവരാണ്. വികസനത്തിന്റെ കാര്യത്തില്‍ വട്ടപ്പൂജ്യമായ നമ്മുടെ സംസ്ഥാനം ഇന്ന് ഏറെ പ്രതിസന്ധികളിലൂടെയാണ് കടന്നു പോവുന്നത്.

കേരളത്തിലെ ഇടതു പക്ഷ ഭരണത്തിന്റെ സ്ഥിതി ആരേയും ബോധ്യപ്പെടുത്തേണ്ടതില്ല. നേട്ടങ്ങളില്ലാത്ത രണ്ടര വര്‍ഷമാണെന്ന് ഏത് സാധാരണക്കാരനും പറയും കേരളത്തിലെ ഇടതുപക്ഷ ഭരണത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു.

1 comment:

Unknown said...

മലപ്പുറത്തും പൊന്നാനിയിലും തികഞ്ഞ ആത്മവിശ്വാസത്തോടെ തന്നെയാണ് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നതെന്നും വിജയ പ്രതീക്ഷയുണ്ടെന്നും മുസ്ലിം ലീഗ് സംസ്ഥാന നിര്‍വ്വാഹക സമിതിയംഗവും കേരള മുസ്ലിം എഡ്യുക്കേഷനല്‍ അസോസിയേഷന്‍ പ്രസിഡന്റുമായ പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍.