Sunday, March 1, 2009

ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തിന് ഗാസയെന്ന് പേരിട്ടു

ദോഹ:ഗാസയിലെ ജനങ്ങളുടെ കണ്ണീര്‍ കണങ്ങളുടെ ഓര്‍മ്മയില്‍ ഖത്തര്‍ എയര്‍വെയ്‌സ് പുതുതായി വാങ്ങിയ ബോയിംഗ് 777-200 വിമാനത്തിന് ഗാസയെന്ന് പേര് നല്‍കി.

ഖത്തര്‍ എയര്‍ വെയ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അക്ബര്‍ അല്‍ബേക്കര്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

വാഷിങ് ടണില്‍ നിന്ന് ഉച്ചയ്ക്ക് ശേഷം 3.40നാണ് ഈ വിമാനം ദോഹയിലെത്തിയത്. നിരപരാധികളായ പിഞ്ചുകുട്ടികളുടെ വേദനകള്‍ ലോകമനസ്സാക്ഷിമുമ്പില്‍ സമര്‍പ്പിക്കാനാണ് പ്രതീകാത്മകമായി വിമാനത്തിന് ഗാസയെന്ന് പേരിട്ടതെന്നും ഇദ്ദേഹം പറഞ്ഞു.

ഖത്തര്‍ എയര്‍വെയ്‌സ് ലോകം മുഴുവന്‍ സര്‍വീസ് നടത്തുമ്പോള്‍ ഗാസയുടെ വേദന പുരണ്ട സന്ദേശം ലോകത്തുടനീളം പ്രചരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1 comment:

Unknown said...

ഗാസയിലെ ജനങ്ങളുടെ കണ്ണീര്‍ കണങ്ങളുടെ ഓര്‍മ്മയില്‍ ഖത്തര്‍ എയര്‍വെയ്‌സ് പുതുതായി വാങ്ങിയ ബോയിംഗ് 777-200 വിമാനത്തിന് ഗാസയെന്ന് പേര് നല്‍കി.

ഖത്തര്‍ എയര്‍ വെയ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അക്ബര്‍ അല്‍ബേക്കര്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്