Sunday, March 8, 2009

അന്തര്‍ദേശീയ ക്രിമിനല്‍ കോടതിയുടെ നടപടി ഇരട്ടത്താപ്പ്:ജി സി സി

ദോഹ:സുഡാന്‍ പ്രസിഡണ്ട് ഉമര്‍ ഹസന്‍ അല്‍ബഷീറിനെതിരെ ഹേഗിലെ അന്തര്‍ദേശീയ ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറണ്ട് ഇരട്ടത്താപ്പാണെന്ന് ഗള്‍ഫ് സഹകരണ കൌസില്‍ (ജിസിസി) സെക്രട്ടറി ജനറല്‍ അബ്ദുര്‍റഹ്മാന്‍ ബിന്‍ ഹമദ് ആല്‍അത്തിയ്യ അഭിപ്രായപ്പെട്ടു.

ദാര്‍ഫുറിലെ പ്രശ്നങ്ങള്‍ക്ക് സുഡാന്‍ പ്രസിഡന്റിനെതിരെ അറസ്റ് വാറണ്ട് പുറപ്പെടുവിക്കാന്‍ തിടുക്കം കാട്ടിയ കോടതി ഏതാനും ആഴ്ചകള്‍ക്കു മുമ്പ് എല്ലാ അന്തര്‍ദേശീയ നിയമങ്ങളേയും ചട്ടങ്ങളേയും ലംഘിച്ചു കൊണ്ട് ഗസ്സയിലെ നിരപരാധികളായ സാധാരണ ജനങ്ങള്‍ക്കെതിരില്‍ ഇസ്രായേല്‍ നടത്തിയ മൃഗീയമായ യുദ്ധകുറ്റകൃത്യങ്ങളേയും നിയമ വിരുദ്ധമായ ആക്രമണങ്ങളെയും അധിനിവേശത്തേയും കാണാതിരിക്കുകയാണ്.

അതേ പോലെ ഇറാഖിലെ അബൂഗുറൈബ് ജയിലില്‍ സിവിലിയന്മാര്‍ക്കെതിരെ നടത്തിയ കുറ്റകൃത്യങ്ങളും ഈ കോടതി കണ്ടില്ല. ഖത്തര്‍ വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. ബഷീറിനെതിരെയുള്ള വാറന്റില്‍ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു.

ദാര്‍ഫുറില്‍ സമാധാനത്തിനായി നടക്കു ചര്‍ച്ചകള്‍ക്കും ശ്രമങ്ങള്‍ക്കും ഇത് തടസ്സം സൃഷ്ടിക്കും. ലോകത്തെ വിവിധ സംഘര്‍ഷങ്ങള്‍ക്ക് നീതിയുക്തമായ സമഗ്ര പരിഹാരം കാണാന്‍ അന്തര്‍ദേശീയ ക്രിമിനല്‍ കോടി രാഷ്ട്രീയത്തിന് അതീതമായ ഇരട്ടത്താപ്പ് അവസാനിപ്പിക്കുകയും നീതിയുക്തമായ തീരുമാനങ്ങള്‍ കൈകൊള്ളുകയും വേണം.

ഇക്കാര്യത്തിനായി അന്തര്‍ദേശീയ സമൂഹവും ഐക്യരാഷ്ട്രസഭയും സുരക്ഷാ കൌണ്‍സിലും മുന്നോട്ടു വരണം. നിയമപ്രകാരമുള്ള തങ്ങളുടെ അധികാരമുപയോഗിച്ച് അറസ്റ് വാറണ്ട് മരവിപ്പിക്കാന്‍ സുരക്ഷാ കൌണ്‍സില്‍ മുന്നോട്ടു വരണമെന്ന് ആല്‍അത്തിയ്യ ആവശ്യപ്പെട്ടു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

സുഡാന്‍ പ്രസിഡണ്ട് ഉമര്‍ ഹസന്‍ അല്‍ബഷീറിനെതിരെ ഹേഗിലെ അന്തര്‍ദേശീയ ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറണ്ട് ഇരട്ടത്താപ്പാണെന്ന് ഗള്‍ഫ് സഹകരണ കൌസില്‍ (ജിസിസി) സെക്രട്ടറി ജനറല്‍ അബ്ദുര്‍റഹ്മാന്‍ ബിന്‍ ഹമദ് ആല്‍അത്തിയ്യ അഭിപ്രായപ്പെട്ടു.