Thursday, March 5, 2009

'വീര പഴശ്ശി രാജ രാജകീയ പുരസ്കാരം' കരീം അബ്ദുല്ലയ്ക്ക്



ദോഹ:ഖത്തറിലെ സന്നദ്ധ പ്രവര്‍ത്തകനും ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലണ്ട് ഫണ്ട് ലേബര്‍ വിഭാഗം മേധാവിയുമായ കരീം അബ്ദുല്ലയ്ക്ക് 'വീര പഴശ്ശി രാജ രാജകീയ പുരസ്കാരം' ലഭ്യമായി. കഴിഞ്ഞ വെള്ളിയാഴ്ച ദല്‍ഹിയിലെ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലില്‍ നിന്നും പുരസ്കാരം ഏറ്റുവാങ്ങി.

കഴിഞ്ഞ മുപ്പത്തിയഞ്ചു വര്‍ഷമായി ഖത്തറിലെ സാമൂഹിക രംഗത്ത് പ്രവര്‍ത്തിക്കുന്ന കരീം കോഴിക്കോട് ജില്ലയിലെ നാദാപുരം, വരിക്കോളി സ്വദേശിയാണ്. പരേതനായ കാവുതിഇല്ലത്ത് കുഞ്ഞബ്ദുല്ല മുസ്ല്യാരുടേയും കുഞ്ഞാമിയുടേയും നാലാമത്തെ മകനാണ്. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ആജീവനാന്ത അംഗമാണ്.

ഖത്തറിലെ കലാ സാംസ്കാരിക സംഘടനയായ പ്രവാസി ദോഹയുടെ ജോയിന്റ് കണ്‍വീനറാണ്. മലബാര്‍ അസോസിയേഷന്‍, കോണ്‍ഫെഡറേഷന്‍ ഓഫ് കേരളാ എന്നിവയിലും പ്രവര്‍ത്തിക്കുന്നു. ഇന്‍ഡിക്ക എന്ന സംഘടനയുടെ രക്ഷാധികാരിയാണ്.

കോഴിക്കോട് വിമാനത്താവള വികസന അഥോറിറ്റിയായ 'മഡാക്' എന്ന കൂട്ടായ്മയില്‍ അംഗമായിരുന്നു. 1995- മുതല്‍ 2006-വരെ കാലിക്കറ്റ് എയര്‍പോര്‍ട്ടില്‍ യൂസേഴ്സ് ഫീക്കെതിരെ നിയമപരമായി യാത്രക്കാര്‍ക്ക് വേണ്ടി ഒറ്റയാള്‍ പോരാട്ടം നടത്തിയതും ഇത്തരം സേവന പ്രവര്‍ത്തനങ്ങളുമാണ് തന്നെ അവാര്‍ഡിനര്‍ഹനാക്കിയതെന്ന് കരീം അബ്ദുല്ല 'ഇന്‍ഡിക്ക' സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കുടുംബ സമേതം ദോഹയില്‍ കഴിയുന്ന കരീമിന്റെ ഭാര്യ വയനാട് സ്വദേശിനി ജമീല. കോഴിക്കോട് മുക്കം, കള്ളന്‍തോട് എം ഇ എസ് രാജാ റെസിഡന്‍ഷ്യല്‍ സ്കൂളില്‍ വിദ്യാര്‍ത്ഥികളായ ജുനൈദ്, ജുഹൈന എന്നിവരും നാദാപുരം എം ഇ ടി സ്കൂളിലെ അഞ്ചാം തരം വിദ്യാര്‍ത്ഥിനി ജുമൈസിന, തമീം എന്നിവര്‍ മക്കളാണ്. റാസ് ലഫാന്‍ ഖത്തര്‍ പെട്രോളിയത്തില്‍ റാസ് ലഫാന്‍ അഡ്മിനിസ്ട്രേഷന്‍ വിഭാഗത്തില്‍ ജോലി നോക്കുന്നു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഖത്തറിലെ സന്നദ്ധ പ്രവര്‍ത്തകനും ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലണ്ട് ഫണ്ട് ലേബര്‍ വിഭാഗം മേധാവിയുമായ കരീം അബ്ദുല്ലയ്ക്ക് 'വീര പഴശ്ശി രാജ രാജകീയ പുരസ്കാരം' ലഭ്യമായി. കഴിഞ്ഞ വെള്ളിയാഴ്ച ദല്‍ഹിയിലെ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലില്‍ നിന്നും പുരസ്കാരം ഏറ്റുവാങ്ങി.