Monday, April 6, 2009

ഖത്തര്‍ ഗ്യാസ് 2 രാജ്യത്തിനു സമര്‍പ്പിച്ചു



ദോഹ:ലോകത്തെ ഏറ്റവും വലിയ ആദ്യത്തെ സമഗ്രമായ ദ്രവീകൃത പ്രകൃതി വാതക പദ്ധതിയായ ഖത്തര്‍ ഗ്യാസ് 2 അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍താനിയും പത്നി ശൈഖ മൌസ ബിന്‍ത് നാസര്‍ ആല്‍മിസ്നദും രാഷ്ട്രത്തിന് സമര്‍പ്പിച്ചു.

റാസ് ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ ഇന്ന് നടക്കുന്ന പ്രൌഢമായ ഉദ്ഘാടന ചടങ്ങില്‍ ഒട്ടേറെ വിശിഷ്ടാതിഥികള്‍ സംബന്ധിച്ചു. 13.2 ബില്യണ്‍ ഡോളര്‍ ചിലവഴിച്ചാണ് ഈ പദ്ധതി പൂര്‍ത്തിയാക്കിയത്.

ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി വാതക ഉത്പാദന ട്രെയിന്‍, ടെര്‍മിനല്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഈ പദ്ധതിയിലൂടെ പ്രതിവര്‍ഷം 7.8 ദശലക്ഷം ടണ്‍ പ്രകൃതി വാതകം ഉത്പാദിപ്പിക്കും. ഇതോടെ ലോകത്തെ ഏറ്റവും വലിയ പ്രകൃതിവാതക കയറ്റുമതിക്കാരെന്ന സ്ഥാനം ഖത്തര്‍ ഒന്നു കൂടി ഉറപ്പിക്കും.

ഇവിടെ നിന്ന് പ്രകൃതിവാതകം ബ്രിട്ടണിലെ വെയില്‍സിലെ മില്‍ഫോര്‍ഡ് ഹാവെന്‍ തുറമുഖത്തെ സൌത്ത് ഹുക്ക് വാതക ടെര്‍മിനനലിലേക്കാണ് കയറ്റു മതി ചെയ്യുക.

ബ്രിട്ടന്റെ പ്രകൃതിവാതകാവശ്യത്തിന്റെ 20 ശതമാനം ഈ ബൃഹത് പദ്ധതിയലൂടെ ലഭ്യമാകും. സൌത്ത് ഹുക്ക് ടെര്‍മിനലിന്റെ ഔപചാരിക ഉദ്ഘാടനം അടുത്തമാസം അവസാനം അമീറും എലിസബത്ത് രാജ്ഞിയുടെ നിര്‍വ്വഹിക്കും.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ലോകത്തെ ഏറ്റവും വലിയ ആദ്യത്തെ സമഗ്രമായ ദ്രവീകൃത പ്രകൃതി വാതക പദ്ധതിയായ ഖത്തര്‍ ഗ്യാസ് 2 അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍താനിയും പത്നി ശൈഖ മൌസ ബിന്‍ത് നാസര്‍ ആല്‍മിസ്നദും രാഷ്ട്രത്തിന് സമര്‍പ്പിച്ചു