Monday, April 6, 2009

ഖത്തറില്‍ വാടക കുറഞ്ഞു;പ്രവാസികള്‍ മെച്ചപ്പെട്ട വീട്ടിലേക്ക് മാറുന്നു

ദോഹ:വാടക കുറഞ്ഞതോടെ മെച്ചപ്പെട്ട താമസ സ്ഥലങ്ങളിലേക്കു മാറാന്‍ പ്രവാസികളുടെ തിരക്ക്. വീട്ടുവാടകയില്‍ 25 ശതമാനം കുറവുണ്ടായിട്ടുണ്ട്.

കാലാവധി തീരുന്ന വാടക കരാറുകള്‍ പുതുക്കുന്നതിനൊപ്പം വാടക കുറയ്ക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. വീട്ടുടമ വിസമ്മതിക്കുന്ന പക്ഷം കുറഞ്ഞ വാടകയില്‍ മെച്ചപ്പെട്ട സൌകര്യങ്ങളുള്ള അപാര്‍ട്മെന്റിലേക്കു താമസം മാറ്റുകയും ചെയ്യുന്നു.

വീട്ടുവാടകയിലുള്ള കുറവിനെ ഒരു 'തിരുത്തല്‍ നടപടി ആയാണു ഖത്തര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് വിലയിരുത്തുന്നത്. നേരത്തെ ക്രമാതീതമായിരുന്ന വാടകനിരക്കുകള്‍ ഇപ്പോള്‍ യഥാര്‍ഥ്യത്തോടു പൊരുത്തപ്പെടുന്ന തലത്തിലേക്കു താഴ്ന്നിരിക്കുകയാണെന്നു ചേംബര്‍ വൈസ് ചെയര്‍മാന്‍ അബ്ദുല്‍ അസീസ് അല്‍ എമാദി പറഞ്ഞു.

2 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

വാടക കുറഞ്ഞതോടെ മെച്ചപ്പെട്ട താമസ സ്ഥലങ്ങളിലേക്കു മാറാന്‍ പ്രവാസികളുടെ തിരക്ക്. വീട്ടുവാടകയില്‍ 25 ശതമാനം കുറവുണ്ടായിട്ടുണ്ട്

പാവപ്പെട്ടവൻ said...

അഭിനന്ദനങ്ങള്‍