Monday, April 6, 2009

ഏപ്രില്‍ 6ന്‌ ശേഷവും മെഡിക്കല്‍ ക്യാമ്പ് രജിസ്‌ട്രേഷന്‍ ചെയ്യാം

ദോഹ:ഇന്ത്യന്‍ ഇസ്‌ലാമിക്` അസോസിയേഷന്നും,ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തിന്റെയും,ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെയും സഹകരണത്തോടെ ഏപ്രില്‍ 17 ന്‌ സലത്ത ജദീദിലെ അല്‍ ഇ‌ത്ഖിലാല്‍ സെക്ക്ണ്ടറി സ്‌കൂളില്‍ സംയുക്തമായി സംഘടിപ്പിക്കുന്ന എട്ടാമത്‌ സൗജന്യ മെഡിക്കല്‍ ക്യാമ്പിലേയ്‌ക്ക് അസോസിയേഷന്‍ യൂനിറ്റുകള്‍ മുഖേനയുള്ള രജിസ്‌ട്രേഷന്‍ ഏപ്രില്‍ 6 ന്‌ അവസാനിച്ചു.

മെഡിക്കല്‍ സഹായമില്ലാത്ത 1500 റിയാലിന്‍ താഴെ ശമ്പളമുള്ള രോഗികള്‍ക്ക്‌ ക്യാമ്പില്‍ സൗജന്യ പരിശോധനയുണ്ടായിരിക്കുക. പ്രമേഹം,രക്ത സമ്മര്‍ദ്ദം,ആസ്‌തമ/അലര്‍ജി, എനീ അസുഖങ്ങള്‍ക്കാണ്‌ ക്യാമ്പില്‍ വിദഗ്‌ധ പരിശോധന ലഭിക്കുക.

ഏപ്രില്‍ 6 ന്‌ ശേഷവും അസോസിയേഷന്‍ ആസ്ഥാനത്ത്‌ എല്ലാ ദിവസവും വൈകുന്നേരം 5 മണിക്ക് ശേഷം തുറന്ന്‌ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ക്യാമ്പ്‌ ഓഫീസില്‍ നേരിട്ടോ 4435465, 4435466 എന്നീ നമ്പറുകളില്‍ വിളിച്ചോ രജിസ്ടര്‍ ചെയ്യാന്‍ സൗകര്യംണ്ടായിരിക്കുമെന്ന്‌ ക്യാമ്പ്‌ വര്‍ക്കിംഗ്‌ കമ്മിറ്റി കണ്‍വീനര്‍ പി എം അബൂബക്കര്‍ മാസ‌റ്റര്‍ അറിയിച്ചു.

2 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഇന്ത്യന്‍ ഇസ്‌ലാമിക്` അസോസിയേഷന്നും,ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തിന്റെയും,ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെയും സഹകരണത്തോടെ ഏപ്രില്‍ 17 ന്‌ സലത്ത ജദീദിലെ അല്‍ ഇ‌ത്ഖിലാല്‍ സെക്ക്ണ്ടറി സ്‌കൂളില്‍ സംയുക്തമായി സംഘടിപ്പിക്കുന്ന എട്ടാമത്‌ സൗജന്യ മെഡിക്കല്‍ ക്യാമ്പിലേയ്‌ക്ക് അസോസിയേഷന്‍ യൂനിറ്റുകള്‍ മുഖേനയുള്ള രജിസ്‌ട്രേഷന്‍ ഏപ്രില്‍ 6 ന്‌ അവസാനിച്ചു.

Anonymous said...

ithum nalla vivaranam thanne...