ദോഹ:പ്രബോധന രംഗത്തു പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ ജനങ്ങളെ ക്ഷണിക്കേണ്ടത് സംഘടനയിലേക്കല്ല മറിച്ച് ശുദ്ധമായ ഏകദൈവ വിശ്വാസത്തിലേക്കായിരിക്കണമെന്ന് പ്രശ്സത ഗ്രന്ഥകാരനും ഇസ്ലാമിക ചിന്തകനുമായ ഡോ:ബിലാല്‍ ഫിലിപ്പ്സ് അഭിപ്രായപ്പെട്ടു.
ജോലിയാവശ്യാര്‍ഥം ചെന്നൈയിലേക്കു പോകുന്ന അദ്ദേഹത്തിന് ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററും നിച്ച് ഓഫ് ട്രൂത്തും നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ പ്രവാചകചര്യയില്‍ നിന്നും സച്ചരിതരായ പണ്ഡിതന്‍മാരില്‍ നിന്നും മാറി സ്വന്തം താല്‍പ്പര്യങ്ങള്‍ നടപ്പിലാക്കാനും പ്രദര്‍ശനപരതയമായി മാറുന്നുണ്ട്. അതേസമയം കൂട്ടായ്മയും സംഘടനകളും ലക്ഷ്യപൂര്‍ത്തീകരണത്തിന് ഇന്നത്തെ സാഹചര്യത്തില്‍ അനിവാര്യമാണ്. മുസ്ലിം സമുദായത്തിന്റെ കൂട്ടായ്മ ഏറെ അനിവാര്യമായ സന്ദര്‍ഭമാണിത് അദ്ദേഹം പറഞ്ഞു.
ബിന്‍ മഹ്മൂദിലെ ഇസ്ലാഹി സെന്ററര്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ സെക്രട്ടറി അബ്ദുല്ലത്തീഫ് നല്ലളം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുനീര്‍ സലഫി ഉപഹാരം നല്‍കി. ബാസില്‍ കൊടിയത്തൂര്‍, മശ്ഹൂദ് തിരുത്തിയാട്, അസ്ലം മാഹി സംസാരിച്ചു.
1 comment:
പ്രബോധന രംഗത്തു പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ ജനങ്ങളെ ക്ഷണിക്കേണ്ടത് സംഘടനയിലേക്കല്ല മറിച്ച് ശുദ്ധമായ ഏകദൈവ വിശ്വാസത്തിലേക്കായിരിക്കണമെന്ന് പ്രശ്സത ഗ്രന്ഥകാരനും ഇസ്ലാമിക ചിന്തകനുമായ ഡോ:ബിലാല്‍ ഫിലിപ്പ്സ് അഭിപ്രായപ്പെട്ടു.
Post a Comment