
ദോഹ:പലസ്തീനിലെ നിരപരാധികളെ അതിക്രൂരമായി മര്‍ദ്ധിക്കുകയും കൊന്നൊടുക്കുകയും ചെയ്യുന്ന ഇസ്രായേലിനെതിരെ ക്രിമിനല്‍ കുറ്റത്തിന് കേസെടുക്കുവാന്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയോട് ആവശ്യപ്പെടുവാനും സുഡാന്‍ പ്രസിഡണ്ട് ഉമറുല്‍ ബഷീറിനെതിരെ നടക്കുന്ന അന്താരാഷ്ട്ര നീക്കത്തെ ചെറുത്തു തോല്‍പ്പിക്കുവാനും ആഹ്വാനം ചെയ്ത് ഇരുപത്തൊന്നാമത് അറബ് ഉച്ചകോടി ദോഹയില്‍ സമാപിച്ചു.
ആധുനിക ലോകം നേരിടുന്ന വെല്ലുവിളികളെ കൂട്ടായ പരിശ്രമങ്ങളിലൂടെ നേരിടുവാനും പരസ്പരം സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ ആവിഷ്ക്കരിക്കുവാനും സമ്മേളനം തീരുമാനിച്ചു.

ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലടക്കം നിരവധി പ്രമുഖരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. സന്ദര്‍ശകരായി ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ സഹ മന്ത്രി ഇ. അഹമ്മദ് സമ്മേളനത്തില്‍ പങ്കെടുത്തു. സൌദിയും ലിബിയയും തമ്മിലുള്ള പ്രശ്നം പരിഹരിച്ചതും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ് ലംഘിച്ച് സമ്മേളനത്തിനെത്തിയ ഉമറുല്‍ ബഷീറിനെ പിന്തുണക്കുവാനുള്ള ഐക്യ ത്തോടെയുള്ള പ്രഖ്യാപനവുമാണ് സമ്മേളനത്തിന്റെ പ്രധാന നേട്ടങ്ങള്‍. അടുത്ത ഉച്ചകോടി ലിബിയയിലാണ് നടക്കുക.
ദറഫൂറില്‍ സുഡാനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്ക് തെറ്റായ വിവരങ്ങള്‍ നല്‍കിയിരുന്ന പതിമൂന്ന് സംഘടനകളെ മാത്രമേ സുഡാന്‍ ഗവണ്‍മെന്റ് പുറത്താക്കിയിട്ടുള്ളൂവെന്നും ബാക്കി 105 ഗവണ്‍മെന്റേതര സംഘടനകള്‍ അവിടെ സമാധാനപരമായി പ്രവര്‍ത്തിക്കുന്നുണ് ടെന്നും സുഡാന്‍ പ്രസിഡണ്ട് പറഞ്ഞു.

പുറത്താക്കിയ എന്‍.ജി.ഒ.കള്‍ രാജ്യത്തെ ഒറ്റുകൊടുക്കുകയായിരുന്നു. എന്നാല്‍ ഈ സംഘടനകളെ പുറത്താക്കിയ നടപടി പുനഃപരിശോധിക്കണമെന്നും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുമായുള്ള പ്രശ്നം പരിഹരിക്കണമെന്നും സമ്മേളനത്തില്‍ സംസാരിച്ച യു.എന്‍.സെക്രട്ടറി ജനറല്‍ ബാന്‍കി മ്യൂണ്‍ ആവശ്യപ്പെട്ടു.
മധ്യ പൌരസ്ത്യദേശത്തെ എല്ലാവിധ ന്യൂക്ളിയര്‍ ആയുധങ്ങളില്‍ നിന്നും ഒഴിവാക്കണമെന്നും ആണവായുധ നിര്‍മാര്‍ജന കരാറില്‍ ഒപ്പുവെക്കുവാന്‍ ഇസ്രായേലിനെ നിര്‍ബന്ധിക്കുവാനും സമ്മേളനം ആവശ്യപ്പെട്ടു. എന്നാല്‍ സമാധാനപരമായ ഊര്‍ജാവശ്യങ്ങള്‍ക്ക് ന്യൂക്ളിയര്‍ പദ്ധതികള്‍ നടപ്പാക്കാന്‍ അറബ് രാജ്യങ്ങള്‍ക്ക് അവസരമുണ്ടാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
2 comments:
പലസ്തീനിലെ നിരപരാധികളെ അതിക്രൂരമായി മര്‍ദ്ധിക്കുകയും കൊന്നൊടുക്കുകയും ചെയ്യുന്ന ഇസ്രായേലിനെതിരെ ക്രിമിനല്‍ കുറ്റത്തിന് കേസെടുക്കുവാന്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയോട് ആവശ്യപ്പെടുവാനും സുഡാന്‍ പ്രസിഡണ്ട് ഉമറുല്‍ ബഷീറിനെതിരെ നടക്കുന്ന അന്താരാഷ്ട്ര നീക്കത്തെ ചെറുത്തു തോല്‍പ്പിക്കുവാനും ആഹ്വാനം ചെയ്ത് ഇരുപത്തൊന്നാമത് അറബ് ഉച്ചകോടി ദോഹയില്‍ സമാപിച്ചു
പേരിന്റെ അറ്റത്ത് അല്പം തുലുക്കപ്പേരുണ്ടെങ്കില്‍, ഏതു തായോളിയേയും കൂടെക്കൂട്ടുന്ന കിഴങ്ങന്‍ മേത്തന്മാര്ക്ക് തീട്ടം ചാരിയാല്‍ തീട്ടം നാറുമെന്ന് അറിയാത്തതാണോ?
സുഡാനില്‍, വംശഹത്യയിലുടെ ഇസ്ളാം പടര്‍ത്തുന്നു എന്നതു കൊണ്ടു മാത്രമാണു് സുഡാന്‍ പ്രസിഡണ്ട് ഉമറുല്‍ ബഷീറ് ആ കൂട്ടത്തിലെ വിശുദ്ധനായത് എന്നു് ആര്‍ക്കാണറിയാത്തത്?
മനുഷ്യ ജീവനു വില കല്‍പ്പിക്കുന്ന ഒരു ലോകമുണ്ടാവുമോ ഈ കാട്ടാളന്മാരുടെ ഇടയില്‍, എന്നെങ്കിലും?
Post a Comment