Saturday, April 11, 2009

പുകവലി നിരോധന നിയമം:പൊതുജനാരോഗ്യ മന്ത്രാലയം രംഗത്ത്ദോഹ:ഖത്തറില്‍ പുകവലി നിയന്ത്രിക്കുന്നതിനും പൊതു സ്ഥലങ്ങളില്‍ പുകവലി നിരോധിച്ച നിയമം കാര്യക്ഷമമായി നടപ്പാക്കുന്നതിനും വ്യക്തമായ പദ്ധതിയുമായി പൊതുജനാരോഗ്യ മന്ത്രാലയം രംഗത്ത്.

വ്യക്തിജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും പുകവലി വരുത്തുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്ത് പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിച്ച നിയമം കണിശമായി നടപ്പില്‍ വരുത്തുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ലോകപുകവലി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ഖത്തറിലെ വിവിധ സാമൂഹ്യ സാംസ്കാരിക വേദികളുമായി സഹകരിച്ച് പുകവലിയുടെ ദോഷത്തെക്കുറിച്ച് ശക്തമായ ബോധവല്‍ക്കരണ പരിപാടികള്‍ നടപ്പാക്കുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ പുകവലി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഒരു മാസം നീണ് ടുനില്‍ക്കുന്ന ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുവാന്‍ ആന്റി സ്മോക്കിംഗ് സൊസൈറ്റി തീരുമാനിച്ചതായി സൊസൈറ്റി ചെയര്‍മാന്‍ മുഹമ്മദുണ്ണി ഒളകര പറഞ്ഞു. ആരോഗ്യ മന്ത്രാലയത്തിന്റെ കീഴില്‍ നടക്കുന്ന കാമ്പയിന്‍ പുകവലി യുടെ ആരോഗ്യ മുന്നറിയിപ്പുകളാണ് മുഖ്യമായും ചര്‍ച്ച ചെയ്യുക.

മെയ് ഒന്നിനാണ് കാമ്പയിന്‍ തുടങ്ങുക. കുട്ടികളും മുതിര്‍ന്നവരുമടക്കം സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളേയും ഉള്‍പ്പെടുത്തിയാണ് കാമ്പയിന്‍ ആസൂത്രണം ചെയ്യുന്നത്. ആരോഗ്യ മന്ത്രാലയത്തിലെ നോണ്‍ കമ്മ്യൂണിക്കബിള്‍ ഡിസീസസ് വകുപ്പ് അധികൃതരുമായി കഴിഞ്ഞ ദിവസം കാമ്പയിന്‍ പരിപാടികള്‍ ചര്‍ച്ച ചെയ്തതായും മന്ത്രാലയത്തിന്റെ പിന്തുണ വാഗ്ദാനം ലഭിച്ചതായും സൊസൈറ്റി ചെയര്‍മാന്‍ പറഞ്ഞു. പുകവലിയുടെ ദോഷം സംബന്ധിച്ച സംയുക്ത കാമ്പയിനാണ് യോഗം ചര്‍ച്ച ചെയ്തത്.

പുകവലി പോലെ തന്നെ പാസീവ് സ്മോക്കിംഗും ഏറെ ഗൌരവമായാണ് കാമ്പയിന്‍ വിലയിരുത്തുന്നത്. പുകവലിക്കുന്നില്ല എന്നതുകൊണ് ട് മാത്രം പുകവലിയുടെ ദോഷത്തില്‍ നിന്നും മോചനം ലഭിക്കുകയില്ല. പല കേസുകളിലും സെക്കന്റ് ഹാന്റ് സ്മോക്കിംഗാണ് ഏറെ ഗൌരവമുള്ളത്.

പുകവലിമുക്തമായ ചുറ്റുപാട് ഓരോരുത്തരുടേയും മൌലികാവകാശമാണ് ഇത് ഉറപ്പുവരുത്തുവാന്‍ ഗവണ്‍മെന്റ്, ഗവണ്‍മെന്റേതര ഏജന്‍സികളുടെ സംയുക്ത സംരംഭങ്ങള്‍ക്ക് വമ്പിച്ച മാറ്റമുണ് ടാക്കുവാന്‍ കഴിയുമെന്ന് യോഗം വിലയിരുത്തി.

ചെയര്‍മാന് പുറമേ ആന്റി സ്മോക്കിംഗ് സൊസൈറ്റിയെ പ്രതിനിധീകരിച്ച് വൈസ് ചെയര്‍മാന്‍ എം. പി. ഹസന്‍ കുഞ്ഞി, ചീഫ് കോര്‍ഡിനേറ്റര്‍ അമാനുല്ല വടക്കാങ്ങര എന്നിവരും മന്ത്രാലയത്തെ പ്രതിനിധീകരിച്ച് നോണ്‍ കമ്മ്യൂണിക്കബിള്‍ ഡിസീസസ് വകുപ്പിലെ ഡോ. സോമി ഹസന്‍, ഡോ. ഫാത്തിമ അല്‍ സാദിഖ്, ഡോ. മായ അല്‍ ശൈബ, ഡോ. വലാ ഫത്താഹ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

ഖത്തര്‍ കാബിനറ്റ് പാസാക്കിയ പുകവലി വിരുദ്ധനിയമമനുസരിച്ച് പൊതുസ്ഥലങ്ങളില്‍ പുകവലിക്കുന്നത് ശിക്ഷാര്‍ഹമാണ്. പബ്ളിക് ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍, സ്ക്കൂളുകള്‍, മന്താലയങ്ങള്‍, ഹെല്‍ത്ത് സെന്ററുകള്‍, ലിഫ്റ്റുകള്‍, സിനിമ തിയേറ്ററുകള്‍, ഷോപ്പിംഗ് സെന്ററുകള്‍ തുടങ്ങി പൊതുജനങ്ങള്‍ പെരുമാറുന്ന എല്ലാ സ്ഥലങ്ങളിലും കണിശമായ പുകവലി നിരോധം ഏര്‍പ്പെടുത്താനാണ് ഗവണ്‍മെന്റ് തീരുമാനം.

ഇത് പാലിക്കപ്പെടണമെങ്കില്‍ നിയമത്തെക്കുറിച്ചും പുകവലിയുടെ പ്രത്യാഘാതങ്ങളെക്കുറിച്ചും ഇനിയും ബോധവല്‍ക്കരണം നടക്കേണ് ടതുണ് ട്. പതിനെട്ട് വയസ്സിന് താഴെയുളളവര്‍ക്ക് സിഗററ്റ് ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതും പൂര്‍ണമായി നിരോധിച്ചിട്ടുണ് ട്. മാത്രമല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റര്‍ പരിധിയില്‍ സിഗററ്റ് ഉല്‍പന്നങ്ങള്‍ കച്ചവടം നടത്താന്‍ പാടില്ല എന്നും നിയമത്തില്‍ വ്യവസ്ഥയുണ് ടണ് ട്.

ടൊബാക്കോ ഹെല്‍ത്ത് വാണിംഗ്സ് എന്നതാണ് ലോകാരോഗ്യ സംഘടന ഈ വര്‍ഷത്തെ ലോകപുകവലി വിരുദ്ധ ദിനാചരണത്തിന്റെ പ്രമേയമായി തെരഞ്ഞെടുത്തിരിക്കുന്നത്.

1 comment:

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

ഖത്തറില്‍ പുകവലി നിയന്ത്രിക്കുന്നതിനും പൊതു സ്ഥലങ്ങളില്‍ പുകവലി നിരോധിച്ച നിയമം കാര്യക്ഷമമായി നടപ്പാക്കുന്നതിനും വ്യക്തമായ പദ്ധതിയുമായി പൊതുജനാരോഗ്യ മന്ത്രാലയം രംഗത്ത്.