Monday, June 28, 2010

രണ്ടു ബാലസാഹിത്യ കൃതികള്‍ പ്രകാശനം ചെയ്തു.

ദോഹ: എഴുത്തുകാരനും കോളമിസ്റ്റുമായ മഹമൂദ് മാട്ടൂലിന്റെ രണ്ടു ബാലസാഹിത്യ കൃതികള്‍ പ്രകാശനം ചെയ്തു. ‘അരലഡു” എന്ന പുസ്തകം പ്രശസ്ത ഗാന രചയിതാവും സാഹിത്യകാരനുമായ കാനേഷ് പുനൂര്‍ സമീക്ഷ ചെയര്‍മാനും അലി ഇന്റര്‍നാഷനല്‍ ജനറല്‍ മാനേജരുമായ മുഹമ്മദ് ഈസക്ക് ആദ്യ പ്രതി നല്‍കി.

‘രാജാവിനേക്കാള്‍ ബുദ്ധിമാന്‍” എന്ന കൃതിസംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ക്ക് നല്‍കി മാപ്പിളപ്പാട്ട് ഗവേഷകനും ടെലി സീരിയല്‍ സംവിധായകനുമായ യതീന്ദ്രന്‍ മാസ്റ്റര്‍ പ്രകാശനം നിര്‍വഹിച്ചു.

ഖത്തര്‍ സാഹിതിയുടെ ജനറല്‍ സെക്രട്ടറിയും മിഡില്‍ ഈസ്റ്റ് ഇന്ത്യ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്‍ സെക്രട്ടറിയുമാണ് മഹമൂദ് മാട്ടൂല്‍ .ഇന്ത്യന്‍ മീഡിയ ഫോറം വൈസ് പ്രസിഡന്റ് പി.എം. ബാബുരാജ്, അമാനുള്ള വടക്കാങ്ങര, കെ.വി. അബ്ദുള്ളകുട്ടി, എം.ടി. നിലമ്പൂര്‍ , പി.എം. ബാബുരാജ്, സൈനുദ്ദീന്‍ വന്നേരി എന്നിവര്‍ പ്രസംഗിച്ചു.

1 comment:

Unknown said...

ദോഹയില്‍ രണ്ടു ബാലസാഹിത്യ കൃതികള്‍ പ്രകാശനം ചെയ്തു.