Tuesday, July 27, 2010

മുഖ്യമന്ത്രിയുടെ പ്രസ്താവന മതവിദ്വേഷം വളര്‍ത്തും : വി.ടി. അബ്ദുല്ലക്കോയ

ദോഹ: കേരളത്തെ മുസ്‌ലിം ഭൂരിപക്ഷപ്രദേശമാക്കാന്‍ ശ്രമം നടക്കുന്നുവെന്ന മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പ്രസ്താവന സംസ്ഥാനത്തിന്റെ സവിശേഷമായ മതസൗഹാര്‍ദാന്തരീക്ഷത്തിനും ഉയര്‍ന്ന സാമൂഹിക ബോധത്തിനും കോട്ടം തട്ടിക്കുന്നതാണെന്ന് ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ പ്രസിഡന്റ് വി.ടി. അബ്ദുല്ലക്കോയ പ്രസ്താവിച്ചു.

മൂവാറ്റുപുഴ സംഭവത്തിന് മുമ്പുതന്നെ സി.പി.എം കൈക്കൊണ്ട മൃദുഹിന്ദുത്വ സമീപനം പ്രബുദ്ധ കേരളം തിരിച്ചറിഞ്ഞതാണ്. പാര്‍ട്ടി സെക്രട്ടറിയും ആഭ്യന്തര മന്ത്രിയും ഈ ദിശയില്‍ ഒന്നിലധികം പ്രസ്താവനകള്‍ നേരത്തേ നടത്തിയിരുന്നു. കൈവെട്ട് സംഭവത്തിന്റെ മറപറ്റി മുഖ്യമന്ത്രി നടത്തിയ പ്രസ്താവന വര്‍ഷങ്ങളായി വര്‍ഗീയ ഫാഷിസ്റ്റുകള്‍ നടത്തുന്ന മുസ്‌ലിം വിരുദ്ധ പ്രചാരണങ്ങളെ ഏറ്റുപിടിക്കുന്നതാണ്.

സൗഹാര്‍ദവും സംരക്ഷിക്കാന്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ച പാരമ്പര്യമുള്ള കേരള മുസ്‌ലിംകളെ ചില സാമൂഹിക ദ്രോഹികളുടെ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അടച്ചാക്ഷേപിക്കുന്ന സമീപനം തീവ്രവാദികള്‍ക്ക് വളരാന്‍ വേദിയൊരുക്കിക്കൊടുക്കലാണെന്നും അദ്ദേഹം പറഞ്ഞു.

2 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

കേരളത്തെ മുസ്‌ലിം ഭൂരിപക്ഷപ്രദേശമാക്കാന്‍ ശ്രമം നടക്കുന്നുവെന്ന മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പ്രസ്താവന സംസ്ഥാനത്തിന്റെ സവിശേഷമായ മതസൗഹാര്‍ദാന്തരീക്ഷത്തിനും ഉയര്‍ന്ന സാമൂഹിക ബോധത്തിനും കോട്ടം തട്ടിക്കുന്നതാണെന്ന് ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ പ്രസിഡന്റ് വി.ടി. അബ്ദുല്ലക്കോയ പ്രസ്താവിച്ചു.

shahir chennamangallur said...

വി എസ് എന്നും കാവി വര്‍ണ്ണം മനസ്സില്‍ സൂക്ഷിച്ചിരുന്നു എന്നു കരുതാന്‍ ഒരു പാട് ന്യായങ്ങളുണ്ട്.
മുന്‍പ്, മലപ്പുറത്ത് മുസ്ലിം കുട്ടികള്‍ക്ക് പരീക്ഷയില്‍ ഉന്നത വിജയം ലഭിച്ചപ്പോള്‍, കോപ്പിയടിച്ചതാണെന്ന ഉടായിപ്പ് ഇറക്കിയ ആളാണ് ഇദ്ദേഹം.
ഇപ്പോള്‍, പോപ്പുലര്‍ ഫ്രണ്ടിനെതിരെ എന്ന പേരില്‍ ഇറങ്ങിയ പ്രസ്താവനയുടെയും മര്‍മ്മം , കേരളത്തിലെ സൗഹൃദാന്തരീക്ഷം കലക്കല്‍ തന്നെ. സമുദായങ്ങള്‍ക്കിടയില്‍ പരസ്പരം സംശയം ജനിപ്പിക്കലല്ലാതെ ഈ പ്രസ്താവന കൊണ്ട് എന്ത് ഗുണം ?