Monday, September 13, 2010

റബ് രാജ്യങ്ങളുടെ കാര്യക്ഷമതയില്‍ ഖത്തറിന് ഒന്നാം സ്ഥാനം


ദോഹ : ഗ്ലോബല്‍ എക്കണോമിക് ഫോറം തയാറാക്കിയ ഗ്ലോബല്‍ കോമ്പിറ്റേറ്റീവ്‌നസ് ഇന്‍ഡക്‌സില്‍ ഖത്തര്‍ മികച്ച ഒന്നാമത്തെ അറബ് രാജ്യമായി തെരഞ്ഞെടുക്കപ്പെട്ടു.

ഫോറം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച കാര്യക്ഷമതയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ആഗോളതലത്തില്‍ 17 ആം സ്ഥാനത്താണുള്ളത്. കഴിഞ്ഞവര്‍ഷത്തെ നിലമെച്ചപ്പെടുത്തിയെന്നതിന്റെ തെളിവാണ് സ്ഥാനത്തിലുണ്ടായ മുന്നേറ്റം.

അറബ് രാജ്യങ്ങളുടെ കാര്യക്ഷമതയില്‍ രണ്ടാം സ്ഥാനം സൗദി അറേബ്യക്കാണ്‍ ഇവര്‍ക്ക് ആഗോളതലത്തില്‍ 21 ആം സ്ഥാനവും, മൂന്നാം സ്ഥാനം യു.എ.ഇക്കാണ് ഇവര്‍ക്ക് ആഗോളതലത്തില്‍ 25 ആം സ്ഥാനവുമുണ്ട്,നാലാം സ്ഥാനം കുവൈത്തിനാണ് ഇവര്‍ക്ക് ആഗോളതലത്തില്‍ 21 ആം സ്ഥാനവും, അഞ്ചാം സ്ഥാനം ഒമാനും ഇവര്‍ക്ക് ആഗോളതലത്തില്‍ 34 ആം സ്ഥാനവും, ആറാംസ്ഥാനം ബഹ്‌റൈനുമാണ് ലഭിച്ചത് ഇവര്‍ക്ക് ആഗോളതലത്തില്‍ 37 ആം സ്ഥാനവുമാണ്‍.

പട്ടികയില്‍ ഇന്ത്യക്ക് 51 ആം സ്ഥാനമാണുള്ളത്.സ്വിറ്റ്‌സര്‍ലന്റാണ് പട്ടികയില്‍ ഒന്നാംസ്ഥാനത്തുള്ളത്. പിന്നാലെ സ്വീഡന്‍ , സിങ്കപ്പൂര്‍ , യു.എസ്.എ, ജര്‍മനി, ജപ്പാന്‍ , ഫിന്‍ലാന്റ്, ഹോളണ്ട്, ഡെന്‍മാര്‍ക്ക്, കാനഡ എന്നീ രാജ്യങ്ങളാണ് പട്ടികയില്‍ സ്ഥാനം നേടിയത്. ചൈനയിലെ തിയാജിനില്‍ ചേര്‍ന്ന യോഗത്തിലാണ് പുതിയ പട്ടിക ഫോറം പുറത്തുവിട്ടത്.

1 comment:

Unknown said...

ഗ്ലോബല്‍ എക്കണോമിക് ഫോറം തയാറാക്കിയ ഗ്ലോബല്‍ കോമ്പിറ്റേറ്റീവ്‌നസ് ഇന്‍ഡക്‌സില്‍ ഖത്തര്‍ മികച്ച ഒന്നാമത്തെ അറബ് രാജ്യമായി തെരഞ്ഞെടുക്കപ്പെട്ടു.