Friday, October 1, 2010

ത്തറില്‍ നിന്നുള്ള പ്രവാസി ഹജ്ജ് ലിസ്റ്റ് നടപടി പൂര്‍ത്തിയായി


ദോഹ: ഈ വര്‍ഷത്തെ ഹജ്ജിന് ഖത്തറില്‍ നിന്നുള്ളവരുടെ പ്രഥമ ലിസ്റ്റ് തയാറായി. 1500 പ്രവാസികളാണ് പട്ടികയിലുള്ളത്.8260 പ്രവാസികളാണ് ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റ് മുഖേന അപേക്ഷ സമര്‍പ്പിച്ചിരുന്നത്. കമ്പ്യൂട്ടര്‍ നറുക്കെടുപ്പിലൂടെയാണ് ഇവരില്‍ നിന്ന് 1500 പേരെ തെരഞ്ഞെടുത്തത്. സുതാര്യതയും നിഷ്പക്ഷതയും ഉറപ്പുവരുത്താനാണ് കമ്പ്യൂട്ടര്‍ നറുക്കെടുപ്പ് രീതി സ്വീകരിച്ചതെന്ന് ഹജ്ജ്, ഉംറ വകുപ്പ് മേധാവി അലി മുബാറക് അല്‍ഫയ്ഹാനി പറഞ്ഞു. ഖത്തറില്‍ ഇഖാമ (റസിഡന്റ് പെര്‍മിറ്റ്) ഉണ്ടായിരിക്കുക, ഖത്തറില്‍ ചുരുങ്ങിയത് മൂന്ന് വര്‍ഷം താമസം, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഹജ്ജ് നിര്‍വഹിച്ചവരല്ലാതിരിക്കുക എന്നിവയായിരുന്നു അപേക്ഷ സ്വീകരിക്കാനുള്ള പ്രധാന ഉപാധികള്‍. ആദ്യം രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മുന്‍ഗണന നല്‍കിയാണ് പട്ടിക തയാറാക്കിയത്.

തെരഞ്ഞെടുക്കപ്പെട്ടവരെ എസ്.എം.എസ് മുഖേന അറിയിച്ചിട്ടുണ്ട്. അവര്‍ സന്ദേശം ലഭിച്ച് ഏഴ് ദിവസത്തിനകം ബന്ധപ്പെട്ട ഏജന്‍സിയെ സമീപിക്കുകയും ഏജന്‍സിയുമായി കരാറൊപ്പിടുകയും ഹജ്ജ് യാത്രാരേഖകള്‍ക്കാവശ്യമായ നടപടിക്രടമങ്ങള്‍ പൂര്‍ത്തിയാക്കുകയും വേണം. ഒരാഴ്ചക്കകം നടപടികള്‍ തീര്‍ക്കാത്തവര്‍ക്ക് അവസരം നഷ്ടപ്പെടും. അത്തരത്തില്‍ വരുന്ന ഒഴിവിലേക്ക് മറ്റ് അപേക്ഷകരെ തെരഞ്ഞെടുക്കും.

ഹജ്ജിന് ശേഷവും ചുരുങ്ങിയത് ആറ് മാസം വരെ കാലാവധിയുള്ള പാസ്‌പോര്‍ട്ട് (ഒറിജിനല്‍), 3x4 സൈസില്‍ വെള്ള പശ്ചാത്തലമുള്ള അപേക്ഷകന്റെ ഫോട്ടോ, ചെക്ക്, സ്‌പോണ്‍സറുടെ നോ ഒബ്ജക്ഷന്‍ സാക്ഷ്യപത്രം (എന്‍.ഒ.സി), വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, സ്ത്രീകളാണെങ്കില്‍ കൂടെപോകുന്ന ബന്ധുവുമായുള്ള ബന്ധം തെളിയിക്കുന്ന രേഖ എന്നിവയാണ് പ്രവാസികള്‍ ഹജ്ജ് വിസ ലഭിക്കാന്‍ ഹാജരാക്കേണ്ട രേഖകള്‍. സൗദിയില്‍ 'നോ എന്‍ട്രി' ലഭിച്ച പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് വിസ ലഭിക്കില്ലെന്ന് അലി അല്‍ഫയ്ഹാനി വ്യക്തമാക്കി.

1 comment:

Unknown said...

ഈ വര്‍ഷത്തെ ഹജ്ജിന് ഖത്തറില്‍ നിന്നുള്ളവരുടെ പ്രഥമ ലിസ്റ്റ് തയാറായി. 1500 പ്രവാസികളാണ് പട്ടികയിലുള്ളത്.8260 പ്രവാസികളാണ് ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റ് മുഖേന അപേക്ഷ സമര്‍പ്പിച്ചിരുന്നത്. കമ്പ്യൂട്ടര്‍ നറുക്കെടുപ്പിലൂടെയാണ് ഇവരില്‍ നിന്ന് 1500 പേരെ തെരഞ്ഞെടുത്തത്. സുതാര്യതയും നിഷ്പക്ഷതയും ഉറപ്പുവരുത്താനാണ് കമ്പ്യൂട്ടര്‍ നറുക്കെടുപ്പ് രീതി സ്വീകരിച്ചതെന്ന് ഹജ്ജ്, ഉംറ വകുപ്പ് മേധാവി അലി മുബാറക് അല്‍ഫയ്ഹാനി പറഞ്ഞു. ഖത്തറില്‍ ഇഖാമ (റസിഡന്റ് പെര്‍മിറ്റ്) ഉണ്ടായിരിക്കുക, ഖത്തറില്‍ ചുരുങ്ങിയത് മൂന്ന് വര്‍ഷം താമസം, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഹജ്ജ് നിര്‍വഹിച്ചവരല്ലാതിരിക്കുക എന്നിവയായിരുന്നു അപേക്ഷ സ്വീകരിക്കാനുള്ള പ്രധാന ഉപാധികള്‍. ആദ്യം രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മുന്‍ഗണന നല്‍കിയാണ് പട്ടിക തയാറാക്കിയത്.