Saturday, December 18, 2010

ത്തര്‍ ശാസ്ത്രജ്ഞന്‍ കണ്ടെത്തിയ പുതിയ ഗ്രഹത്തിന്റെ പേര്‍ ഖത്തര്‍ ‍-1 ബി.


ദോഹ:ഖത്തര്‍ പുതുതായി കണ്ടെത്തിയ അജ്ഞാത ഗ്രഹത്തിനു ഖത്തര്‍ ‍-1 ബി എന്നു പേരിട്ടു. ഖത്തര്‍ ശാസ്ത്രജ്ഞന്‍ ഡോ. ഖാലിദ് അല്‍ സുബൈ ഉള്‍പ്പെട്ട സംഘമാണ് അജ്ഞാത ഗ്രഹത്തെ കണ്ടെത്തിയത്. വ്യാഴത്തേക്കാള്‍ 20 % വലിപ്പമുള്ള ഗ്രഹമാണിത്. ഹോട്ട് ജൂപ്പിറ്റര്‍ കുടുംബത്തില്‍പ്പെടുന്ന ഗ്രഹം നക്ഷത്രങ്ങളില്‍ നിന്നു 35ലക്ഷം കിലോമീറ്റര്‍ അകലെയാണ്.

1100 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടത്തെ ചൂട്. ഖത്തര്‍ ഫൌണ്ടേഷന്‍ റിസര്‍ച്ച് ഡയറക്ടറായ അല്‍ സുബൈ അമേരിക്ക, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ശാസ്ത്രസംഘത്തോടൊപ്പമാണ് കണ്ടുപിടിത്തത്തിന്റെ ഭാഗമായത്.

ഖത്തര്‍ ‍-1 ബി ശാസ്ത്രരംഗത്തെ ഖത്തറിന്റെ വളര്‍ച്ചയുടെ തെളിവാണെന്ന് അല്‍ സുബൈ അഭിപ്രായപ്പെട്ടു. വാനനിരീക്ഷണ രംഗത്ത് അമേരിക്കയും ബ്രിട്ടനും ഖത്തറും സംയുക്തമായുള്ള പുതിയ യുഗത്തിനാണു കണ്ടുപിടിത്തം വഴിതെളിക്കുന്നതെന്നും അല്‍ സുബൈ പറഞ്ഞു.

3 comments:

Unknown said...

ഖത്തര്‍ പുതുതായി കണ്ടെത്തിയ അജ്ഞാത ഗ്രഹത്തിനു ഖത്തര്‍ ‍-1 ബി എന്നു പേരിട്ടു. ഖത്തര്‍ ശാസ്ത്രജ്ഞന്‍ ഡോ. ഖാലിദ് അല്‍ സുബൈ ഉള്‍പ്പെട്ട സംഘമാണ് അജ്ഞാത ഗ്രഹത്തെ കണ്ടെത്തിയത്. വ്യാഴത്തേക്കാള്‍ 20 % വലിപ്പമുള്ള ഗ്രഹമാണിത്. ഹോട്ട് ജൂപ്പിറ്റര്‍ കുടുംബത്തില്‍പ്പെടുന്ന ഗ്രഹം നക്ഷത്രങ്ങളില്‍ നിന്നു 35ലക്ഷം കിലോമീറ്റര്‍ അകലെയാണ്.

P. M. Pathrose said...

"..അമേരിക്കയും ബ്രിട്ടനും ഖത്തറും സംയുക്തമായുള്ള പുതിയ യുഗത്തിനാണു കണ്ടുപിടിത്തം വഴിതെളിക്കുന്നതെന്നും..."

ROTFL..

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

നാം എന്തെല്ലാം കണ്ടെത്തി! മനുഷ്യനെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞില്ലല്ലോ...