Sunday, December 5, 2010

ന്റര്‍നാഷനല്‍ ഫിലിം ഫെസ്റ് 2010 ഇന്നു മുതല്‍


ദോഹ: ഐ.വൈ.എ സംസ്കാരിക വകുപ്പ് സംഘടിപ്പിക്കുന്ന ഫിലിം ഫെസ്റിവലിന്റെ ഉത്ഘാടനം ഇന്നു നടന്നു.

പ്രസിദ്ധ ഇറാനിയന്‍ ചലച്ചിത്രകാരന്‍ മജിദ് മജീദിയുടെ ദി സോംഗ് ഓഫ് സ്പാരോസ് ആയിരുന്നു ഉദ്ഘാടന ചിത്രം.

ഇന്നു മുതല്‍ ഡിസംബര്‍ 9 വരെ ദിവസങ്ങളില്‍ രാത്രി 7 മണിക്ക് ഐ വൈ എ ഹാളില്‍ നടക്കും. മലയാളത്തിനു പുറമേ ഇന്ത്യയിലെ ഇതര ഭാഷ ചിത്രങ്ങളും, പേര്‍ഷ്യന്‍ (ഇറാന്‍ ), ഫ്രഞ്ച്, ഇംഗ്ളീഷ് എന്നീ ഭാഷകളില്‍ നിന്നുള സിനിമകളും മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട് .

എല്ലാ ദിവസവും സിനിമാ പ്രദര്‍ശന ശേഷം തല്സമയ ചര്‍ച്ചകള്‍ ഉണ്ടായിരിക്കും.നാളെ നന്ദിതാദാസ് സംവിധാനം ചെയ്ത ഫിറാഖ് പ്രദര്‍ശിപ്പിക്കുന്നത്. കലാപാനന്തര ഗുജറാത്തിന്റെ നേര്‍കാഴ്ച സമ്മാനിക്കുന്ന ചിത്രം ഇന്ത്യന്‍ മേളകളിലെ സജീവ സാന്നിധ്യമായിരുന്നു.

തുടന്നുള്ള ദിവസങ്ങളില്‍ ഇസ്മയില്‍ ഫാറൂഖി സംവിധാനം ചെയ്ത ഫ്രഞ്ച് ചിത്രമായ ലെ ഗ്രാന്റ് വോയേജ് , ചക്രി തോലാഡി സംവിധാനം ചെയ്ത തമിഴ് ചിത്രം ഉന്നൈ പോല്‍ ഒരുവന്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്നു.

ജയരാജ് സംവിധാനം ചെയ്ത ലൌട്സ്പീക്കര്‍ എന്ന മലയാളം ചലചിത്രത്തിന്റെ പ്രദര്‍ശനത്തോടെ അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന മേള സമാപിക്കും.

1 comment:

Unknown said...

ഐ.വൈ.എ സംസ്കാരിക വകുപ്പ് സംഘടിപ്പിക്കുന്ന ഫിലിം ഫെസ്റിവലിന്റെ ഉത്ഘാടനം ഇന്നു നടന്നു. പ്രസിദ്ധ ഇറാനിയന്‍ ചലച്ചിത്രകാരന്‍ മജിദ് മജീദിയുടെ ദി സോംഗ് ഓഫ് സ്പാരോസ് ആയിരുന്നു ഉദ്ഘാടന ചിത്രം. ഇന്നു മുതല്‍ ഡിസംബര്‍ 9 വരെ ദിവസങ്ങളില്‍ രാത്രി 7 മണിക്ക് ഐ വൈ എ ഹാളില്‍ നടക്കും. മലയാളത്തിനു പുറമേ ഇന്ത്യയിലെ ഇതര ഭാഷ ചിത്രങ്ങളും, പേര്‍ഷ്യന്‍ (ഇറാന്‍ ), ഫ്രഞ്ച്, ഇംഗ്ളീഷ് എന്നീ ഭാഷകളില്‍ നിന്നുള സിനിമകളും മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട് .