Sunday, December 12, 2010

2022 ലെ ലോകകപ്പ് : തൊഴില്‍ റിക്രൂട്ട്മെന്റ് ഉദാരമാക്കുന്നു


ദോഹ: 2022 ലെ ലോകകപ്പ് ഫുട്ബോളിനു വേദിയാകുന്നതിന്റെ പശ്ചാത്തലത്തില്‍ ഖത്തര്‍ സ്വകാര്യ മേഖലയില്‍ റിക്രൂട്ട്മെന്റ് നടപടിക്രമങ്ങളില്‍ ഇളവുകള്‍ വരുന്നു. വരാന്‍ പോകുന്ന വന്‍കിട പദ്ധതികള്‍ക്കായി പ്രഫഷനലുകളെ സ്വന്തം ഇഷ്ടപ്രകാരം റിക്രൂട്ട് ചെയ്യാനുള്ള അനുമതി തൊഴില്‍ മന്ത്രാലയം സ്വകാര്യ കമ്പനികള്‍ക്കു നല്‍കിയേക്കുമെന്നാണു സൂചന. പദ്ധതികള്‍ നിശ്ചിത കാലയളവിനുള്ളില്‍ പൂര്‍ത്തിയാക്കുന്നതിനു വേണ്ടിയാണിത്.

ഇതിനായി ഓരോ മേഖലയിലും അടുത്ത അഞ്ചു വര്‍ഷത്തേക്ക് ആവശ്യമുള്ള ജീവനക്കാരുടെ എണ്ണം സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്പനികളോട് ആവശ്യപ്പെടും.ഏതെല്ലാം ജോലിക്കാണു സ്വകാര്യ കമ്പനികള്‍ക്കു വിദേശ തൊഴിലാളികളെ ആവശ്യമുള്ളത്, ഒരു പ്രത്യേക ജോലിക്ക് ഏതു രാജ്യത്തു നിന്നുള്ള തൊഴിലാളികളെയാണു റിക്രൂട്ട് ചെയ്യാന്‍ താല്‍പര്യപ്പെടുന്നത് തുടങ്ങിയ ചോദ്യങ്ങളുള്‍പ്പെടുത്തി ഖത്തര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി തൊഴില്‍ മന്ത്രാലയവുമായി സഹകരിച്ചു ചോദ്യങ്ങള്‍ തയാറാക്കിയിട്ടുണ്ട്.

1 comment:

Unknown said...

2022 ലെ ലോകകപ്പ് ഫുട്ബോളിനു വേദിയാകുന്നതിന്റെ പശ്ചാത്തലത്തില്‍ ഖത്തര്‍ സ്വകാര്യ മേഖലയില്‍ റിക്രൂട്ട്മെന്റ് നടപടിക്രമങ്ങളില്‍ ഇളവുകള്‍ വരുന്നു. വരാന്‍ പോകുന്ന വന്‍കിട പദ്ധതികള്‍ക്കായി പ്രഫഷനലുകളെ സ്വന്തം ഇഷ്ടപ്രകാരം റിക്രൂട്ട് ചെയ്യാനുള്ള അനുമതി തൊഴില്‍ മന്ത്രാലയം സ്വകാര്യ കമ്പനികള്‍ക്കു നല്‍കിയേക്കുമെന്നാണു സൂചന. പദ്ധതികള്‍ നിശ്ചിത കാലയളവിനുള്ളില്‍ പൂര്‍ത്തിയാക്കുന്നതിനു വേണ്ടിയാണിത്.