Friday, December 24, 2010

രുണാകരന്റെ നിര്യാണം: വിവിധ സംഘടനകള്‍ അനുശോചിച്ചു


ദോഹ : രാഷ്ട്രീയ ഭീഷ്മാചാര്യനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേരളം കണ്ട എക്കാലത്തേയും മികച്ച മുഖ്യമന്ത്രിയുമായ കെ.കരുണാകരന്‍രെ ദേഹവിയോഗത്തില്‍ സംസ്കാര ഖത്തര്‍ അഗാധദു:ഖം രേഖപെടുത്തി. കേരളരാഷ്ട്രീയത്തിന് നികത്താനാകാത്ത നഷ്ടമാണ് ലീഡറുടെ വിയോഗം വരുത്തിവച്ചിരിക്കുന്നതെന്ന് സംസ്കാര ഖത്തര്‍ സെക്രട്ടറി മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ അനുശോചന സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു.

കേരളരാഷ്ട്രീയത്തിലെ അതികായനായിരുന്നു കെ. കരുണാകരനെന്നും, രാഷ്ട്രീയമായ വിയോജിപ്പുകള്‍ക്കിടയിലും അദ്ദേഹം ശക്തനായ നേതാവാണെന്ന കാര്യം ആര്‍ക്കും നിഷേധിക്കാനാവാത്ത കാര്യമാണെണ്‍. വികസനത്തെക്കുറിച്ച് തന്റേതായ കാഴ്ചപ്പാടുകള്‍ പ്രാവര്‍ത്തികമാക്കാന്‍ അദ്ദേഹം എന്നും ശ്രദ്ധിച്ചിരുന്നു. സ്വന്തം ആദര്‍ശങ്ങള്‍ നടപ്പാക്കുന്നതിന് എന്ത് സാഹസത്തിനും മുതിരുന്ന ജനപ്രിയനായ നേതാവ് കൂടിയായിരുന്നു കരുണാകരനെന്നും സംസ്‌കൃതി ജന. സെക്രട്ടറി ഇ.എന്‍ സുധീര്‍ അനുശോചന കുറിപ്പിലൂടെ അറിയിച്ചു.

രാഷ്ട്രീയ എതിരാളികളോട് പോലും നല്ല വ്യക്തിബന്ധവും സ്‌നേഹവും പുലര്‍ത്തിയ നേതാവായിരുന്നു കരുണാകരനെന്നും, തന്റെ മതവിശ്വാസത്തില്‍ ഉറച്ച് നിന്നുകൊണ്ട് ഇതരമതസ്ഥരുമായി അദ്ദേഹം പുലര്‍ത്തിയ ആത്മബന്ധം പ്രശംസനീയമാണ്. മുസ്‌ലിംലീഗ് പ്രസ്ഥാനവുമായും നേതാക്കളുമായും എക്കാലത്തും നല്ല ബന്ധമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. കോണ്‍ഗ്രസുമായി തെറ്റിപ്പിരിഞ്ഞ് ഡി.ഐ.സി രൂപവത്കരിച്ചപ്പോഴും ലീഗുമായി നല്ല ബന്ധം നിലനിര്‍ത്താന്‍ അദ്ദേഹം ശ്രദ്ധിച്ചുവെന്നും ഖത്തര്‍ കെ.എം.സി.സി അനുശോചന കുറിപ്പിലൂടെ അറിയിച്ചു.

കേരളരാഷ്ട്രീയത്തില്‍ പക്വതയും തലയെടുപ്പുമുള്ള നേതാവായിരുന്നു കെ. കരുണാകരനെന്നും, വികസനത്തെക്കുറിച്ച വ്യത്യസ്തമായ കാഴ്ചപ്പാടുകളും സാമൂഹിക പ്രതിബദ്ധതയും അദ്ദേഹത്തിലെ രാഷ്ട്രീയക്കാരനെ വേറിട്ടുനിര്‍ത്തിയ ഘടകങ്ങളായിരുന്നു. കേരളത്തിന്റെ സാമൂഹിക, രാഷ്ട്രീയ രംഗങ്ങള്‍ക്കും ദേശീയ രാഷ്ട്രീയത്തിനും കരുണാകരന്റെ വിയോഗം വലിയ നഷ്ടമാനെന്ന് ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ പ്രസിഡന്റ് വി.ടി അബ്ദുല്ലക്കോയ അനുശോചന കുറിപ്പിലൂടെ അറിയിച്ചു.

കേരള രാഷ്ട്രീയത്തിലെ ഇതിഹാസ നേതാവായിരുന്നു കെ. കരുണാകരനെന്നും, വാര്‍ത്തകള്‍ അനുകൂലമായാലും പ്രതികൂലമായാലും മാധ്യമങ്ങളോട് വിദ്വേഷം പ്രകടിപ്പിക്കാതിരുന്ന കരുണാകരന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് എന്നും തന്‍േറതായ ശൈലിയില്‍ മറുപടി നല്‍കാറുള്‍ല നേതാവായിരുന്നു അദ്ദേഹമെന്നും. കഴിഞ്ഞ 50 വര്‍ഷത്തെ മലയാള മാധ്യമ ചരിത്രത്തിലെ നിറസാനിധ്യം കൂടിയായിരുന്നു കരുണാകരനെന്ന് ഇന്ത്യന്‍ മീഡിയ ഫോറം അനുശോചന കുറിപ്പിലൂടെ അറിയിച്ചു.

1 comment:

Unknown said...

രാഷ്ട്രീയ ഭീഷ്മാചാര്യനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേരളം കണ്ട എക്കാലത്തേയും മികച്ച മുഖ്യമന്ത്രിയുമായ കെ.കരുണാകരന്‍രെ ദേഹവിയോഗത്തില്‍ സംസ്കാര ഖത്തര്‍ അഗാധദു:ഖം രേഖപെടുത്തി. കേരളരാഷ്ട്രീയത്തിന് നികത്താനാകാത്ത നഷ്ടമാണ് ലീഡറുടെ വിയോഗം വരുത്തിവച്ചിരിക്കുന്നതെന്ന് സംസ്കാര ഖത്തര്‍ സെക്രട്ടറി മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ അനുശോചന സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു.