Friday, December 24, 2010

കേരളജനതയ്ക്കും കേരള രാഷ്ട്രീയത്തിനും തീരാനഷടം : ഇന്‍‌കാസ്


ദോഹ: കെ.കരുണാകരന്റെ വിയോഗം ഖത്തര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും മലയാളികളെയും ദുഃഖത്തിലാഴ്ത്തി. ഏഴ്‌ വര്‍ഷം മുമ്പാണ് കരുണാകരന്‍ ദോഹ സന്ദര്‍ശിച്ചത്. ഐ.സി.ആര്‍ ‍.സി.യില്‍ അന്നദ്ദേഹത്തിന് നല്‍കിയ സ്വീകരണം ജനബാഹുല്യംകൊണ്ടും വര്‍ണപ്പൊലിമകൊണ്ടും ശ്രദ്ധേയമായിരുന്നു.

കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള 'ഇന്‍കാസും' കരുണാകരന്റെ വേര്‍പാടില്‍ ദുഃഖമറിയിച്ചു. കേരളജനതയ്ക്കും കേരള രാഷ്ട്രീയത്തിനും തീരാനഷ്ടമാണ് കരുണാകരന്റെ മരണം സൃഷ്ടിച്ചത്.കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ ഏറ്റവും തലമുതിര്‍ന്ന കാരണവരാണീ ലോകത്തോട് വിടപറഞ്ഞത്.

ആര്‍ക്കും എന്നും സമീപിക്കാമായിരുന്ന ലീഡര്‍ സാധാരണക്കാരുടെ നേതാവായിരുന്നുവെന്ന് പ്രസിഡന്റ് ജോപ്പച്ചന്‍ തെക്കേക്കൂറ്റും ഉപദേശകസമിതി ചെയര്‍മാന്‍ കെ.കെ.ഉസ്മാനും അനുശോചന സന്ദേശത്തിലറിയിച്ചു.

1 comment:

Unknown said...

കെ.കരുണാകരന്റെ വിയോഗം ഖത്തര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും മലയാളികളെയും ദുഃഖത്തിലാഴ്ത്തി. ഏഴ്‌ വര്‍ഷം മുമ്പാണ് കരുണാകരന്‍ ദോഹ സന്ദര്‍ശിച്ചത്. ഐ.സി.ആര്‍ ‍.സി.യില്‍ അന്നദ്ദേഹത്തിന് നല്‍കിയ സ്വീകരണം ജനബാഹുല്യംകൊണ്ടും വര്‍ണപ്പൊലിമകൊണ്ടും ശ്രദ്ധേയമായിരുന്നു.