Wednesday, September 18, 2013

പുനർനിർമ്മാണ സഹായം കൈമാറി.

ദോഹ: ഖത്തറിലെ തൃശൂർ ജില്ലാതല കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് തൃശൂർ, തൃശൂർ മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്ന കുട്ടികളുടെ പ്ലേ സെൻററിന് പുനർനിർമ്മാണ സഹായം കൈമാറി.

കഴിഞ്ഞ 5 വർഷം മുൻപ് സന്നദ്ധ ജീവകാരുനണ്യ സംഘടനയായ സോലാസുമായി സഹകരിച്ചു തൃശൂർ മെഡിക്കൽ കോളേജിലെ അർബുദ രോഗികളായ കുട്ടികൾക്കായി ഫ്രണ്ട്സ് ഓഫ് തൃശൂർ നിർമ്മിച്ച്‌ നൽകിയ പ്ലേ സെൻററാണ് പുനർനിർമ്മിക്കുന്നത്.

ഫ്രണ്ട്സ് ഓഫ് തൃശൂർ ജനറൽ സെക്രട്ടറി പി നസരുധീനിൽ നിന്ന് സോലാസ് ഡയരക്ടർ ഷീബ അമീർ തുക ഏറ്റുവാങ്ങി.3 ലക്ഷം രൂപക്ക് നിർമ്മിച്ച കളിസ്ഥലം ഒന്നര ലക്ഷം ചിലവിട്ടാണ് ആധുനിക സ്വകാര്യങ്ങൾ ഒരുക്കി പുതുക്കുന്നത്.

സംഘടന മുൻ ജനറൽ സെക്രട്ടറി കെ ആർ സിദ്ധാർദ്ധൻ, സ്ഥാപകഅംഗങ്ങളായ ഷംസുദ്ധീൻ, നന്ദകുമാർ, ഓഫീസ് സെക്രട്ടറി മണ്‍സൂർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഖത്തറിലെ തൃശൂർ ജില്ലാതല കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് തൃശൂർ, തൃശൂർ മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്ന കുട്ടികളുടെ പ്ലേ സെൻററിന് പുനർനിർമ്മാണ സഹായം കൈമാറി.