Wednesday, November 20, 2013

പ്രവാസലോകം പ്രകാശനം ചെയ്തു

പ്രവാസലോകം എന്ന മിനി സിനിമയുടെ ഖത്തറിലെ പ്രകാശനം നസീര്‍ ഉസ്മാന് ആദ്യ സി. ഡി. നല്‍കി,എം. പി. ഷാഫി ഹാജി നിര്‍വഹിക്കുന്നു.


ദോഹ. മലബാര്‍ മൂവീസിന്റെ ബാനറില്‍ ബിജു. സി. ദാസ് അണിയിച്ചൊരുക്കിയ പ്രവാസലോകം എന്ന മിനി സിനിമയുടെ ഖത്തറിലെ പ്രകാശനം കബാബ് ഹൗസില്‍ നടന്നു. ലിഷര്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ നസീര്‍ ഉസ് മാന് ആദ്യ സി. ഡി. നല്‍കി,എം. പി. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എം. പി. ഷാഫി ഹാജിയാണ് പ്രകാശന കര്‍മം നിര്‍വഹിച്ചത്. തുടര്‍ന്ന് സിനിമയുടെ പ്രിവ്യൂവും നടന്നു. അനുഗ്രഹീത കലാകാരന്‍ ടി. എ. ഷാഹിദിന്റെ തൂലികയില്‍ അവസാനമായി പിറവിയെടുത്ത കഥ, അജിത് സായിയാണ് തിരക്കഥയാക്കിയത്.

നാസര്‍ അല്‍ ഫാലഹ് ഹൗണ്ടേഷന്‍ ജനറല്‍ മാനേജര്‍ കെ. വി. അബ്ദുല്ല ക്കുട്ടി, ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ഗ്‌ളോബല്‍ ചെയര്‍മാന്‍ മുഹമ്മദുണ്ണി ഒളകര, ആല്‍ ഏബിള്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സിദ്ധീഖ് പുറായില്‍, ഗ്രാന്റ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റ് മാര്‍ക്കറ്റിംഗ് മേധാവി ജാബിര്‍, സിപ്രോടെക് മാനേജിംഗ് ഡയറക്ടര്‍ ജോസ് ഫിലിപ്പ്, ഖത്തര്‍ സ്റ്റാര്‍ ട്രേഡിംഗ് കമ്പനി ജനറല്‍ മാനേജര്‍ ടി. എം. കബീര്‍, മന്നായ് മലയാളി സമാജം പ്രസിഡണ്ട് പി. എസ്. ആന്റണി , വാല്‍മാക്‌സ് ട്രേഡിംഗ് മാനേജര്‍ ഷൗക്കത്ത് എടവണ്ണ തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ടി. എ. ഷാഹിദിന്റെ ജീവിതപഥങ്ങളെ കുറിച്ച് എം. ടി. നിലമ്പൂര്‍ സംസാരിച്ചു.മീഡിയ പഌസ് സി. ഇ. ഒ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു.അബ്ദുല്‍ ഫത്താഹ് നിലമ്പൂര്‍, സഞ്ജയ് ചപോല്‍ക്കര്‍, ശറഫുദ്ധീന്‍ തങ്കയത്തില്‍, അഫ്‌സല്‍ കിളയില്‍, സൈദ് അലവി അണ്ടേക്കാട്ട്, റഷാദ് മുബാറക്, സിയാഹുറഹ്മാന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

മലബാര്‍ മൂവീസിന്റെ ബാനറില്‍ ബിജു. സി. ദാസ് അണിയിച്ചൊരുക്കിയ പ്രവാസലോകം എന്ന മിനി സിനിമയുടെ ഖത്തറിലെ പ്രകാശനം കബാബ് ഹൗസില്‍ നടന്നു. ലിഷര്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ നസീര്‍ ഉസ് മാന് ആദ്യ സി. ഡി. നല്‍കി,എം. പി. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എം. പി. ഷാഫി ഹാജിയാണ് പ്രകാശന കര്‍മം നിര്‍വഹിച്ചത്.