Monday, March 9, 2009

ഖത്തറില്‍ 680 കമ്പനികള്‍ കരിമ്പട്ടികയില്‍

ദോഹ:ഖത്തര്‍ തൊഴില്‍ മന്ത്രാലയം 680 കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്തി. തൊഴില്‍നിയമം ലംഘിച്ചതിനും മന്ത്രാലയം അനുവദിച്ച സമയത്തിനുള്ളില്‍ തെറ്റുതിരുത്താത്തതിനുമാണ് ശിക്ഷ.

ഓഫിസ് ഇല്ലാതെ പ്രവര്‍ത്തിച്ചതാണ് ഇതില്‍ 79 കമ്പനികളുടെ പേരിലുള്ള കുറ്റം. വിമാനത്താവളത്തില്‍നിന്ന് തൊഴിലാളികളെ കൂട്ടിക്കൊണ്ടുപോകാതിരിക്കല് ‍, തൊഴില്‍തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണുന്നതിലുള്ള പരാജയം, ലൈസന്‍സ് ഇല്ലാത്ത മേഖലയില്‍ പ്രവര്‍ത്തിക്കല് ‍, ശമ്പളം വൈകിക്കല്‍ തുടങ്ങിയവയാണ് മറ്റു കമ്പനികളുടെ മേലുള്ള ആരോപണം.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഖത്തര്‍ തൊഴില്‍ മന്ത്രാലയം 680 കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്തി. തൊഴില്‍നിയമം ലംഘിച്ചതിനും മന്ത്രാലയം അനുവദിച്ച സമയത്തിനുള്ളില്‍ തെറ്റുതിരുത്താത്തതിനുമാണ് ശിക്ഷ.